ഗാഡ്ഗിൽ റിപ്പോർട്ട് വീണ്ടും പരിശോധിക്കണമെന്ന് ഉമ്മൻ ചാണ്ടി; മുമ്പ് എതിർത്തത് പഞ്ചായത്ത് പ്രസിഡന്റുമാരുടെ നിർദേശമനുസരിച്ച്
ഒരു വർഷത്തിന്റെ ഇടവേളയിൽ സംസ്ഥാനം രണ്ട് പ്രളയത്തെ അഭിമുഖീകരിച്ച അവസ്ഥയിൽ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണമെന്ന ആവശ്യത്തെ പിന്തുണച്ച് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പുതിയ സാഹചര്യത്തിൽ ഗാഡ്ഗിൽ വീണ്ടും പരിശോധിക്കണമെന്നും ചർച്ച ചെയ്യണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു
തുടർച്ചയായ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് താൻ ഈ ആവശ്യം മുന്നോട്ടുവെക്കുന്നത്. 123 പഞ്ചായത്ത് പ്രസിഡന്റുമാരുടെ നിർദേശമനുസരിച്ചായിരുന്നു അന്ന് റിപ്പോർട്ടിനെ എതിർത്തത്. അന്നത്തെ പൊതുസമൂഹത്തിന്റെ നിലപാടും റിപ്പോർട്ടിനെ എതിർക്കാൻ കാരണമായെന്ന് ഉമ്മൻ ചാണ്ടി പറയുന്നു.