ആഞ്ഞടിച്ച ഗജയിൽ വിറങ്ങലിച്ച് ആലപ്പുഴ; 167 വീടുകൾ തകർന്നു

  • 73
    Shares

ഗജ ചുഴലിക്കാറ്റിൽ ആലപ്പുഴയുടെ വടക്കൻ മേഖലയിൽ വ്യാപക നാശനഷ്ടം. ചേർത്തലയിലെ തൈക്കാട്ടുശ്ശേരി, പാണാവള്ളി, പട്ടണക്കാട്, വയലാർ, എഴുപുന്ന, മാരാരിക്കുളം മേഖലകളിലാണ് ചുഴലിക്കാറ്റ് കൂടുതൽ ദുരിതം വിതച്ചത്. 167 വീടുകൾ ഈ മേഖലകളിലാകെ തകർന്നു. ഇതിൽ 11 വീടുകൾ പൂർണമായും തകർന്നതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

നിരവധി വീടുകളുടെ മേൽക്കൂര ഒന്നാകെ പറന്നുപോയി. അതേസമയം ആർക്കും ഗുരുതര പരുക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കോടിക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. കൃഷിയിടങ്ങൾ നശിച്ചു. 200 വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണു. വൈദ്യുതി വകുപ്പിന് മാത്രം 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. സ്‌കൂൾ കെട്ടിടങ്ങൾക്കും പള്ളികൾക്കും കേടുപാടുണ്ടായി.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *