കടലുണ്ടിയിൽ സെവൻസ് മത്സരത്തിനിടെ ഗ്യാലറി തകർന്നു വീണു; നൂറോളം പേർക്ക് പരുക്ക്

Loading...
  • 10
    Shares

കോഴിക്കോട് കടലുണ്ടിയിൽ സെവൻസ് ഫുട്‌ബോൾ മത്സരം നടക്കാനിരിക്കെ ഗ്യാലറി തകർന്നുവീണ് നൂറോളം പേർക്ക് പരുക്ക്. മത്സരത്തിനായി നിർമിച്ച താത്കാലിക ഗ്യാലറിയാണ് തകർന്നത്. മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് അപകടമുണ്ടായത്.

ആരുടെയും പരുക്ക് സാരമുള്ളതല്ലെന്ന് പോലീസ് പറയുന്നു. മൂന്ന് പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ പ്രദേശത്തെ വിവിധ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു.

ബിജു ആനന്ദ് മെമ്മോറിയൽ സെവൻസ് ടൂർണമെന്റിന്റെ ഫൈനൽ മത്സരം നടക്കാനിരിക്കെയാണ് അപകടം. ഡയമണ്ട് പരപ്പനങ്ങാടിയും ഉദയപറമ്പിൽ പീടികയും തമ്മിലാണ് ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടാനിരുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *