ആകെ പന്ത്രണ്ട് സ്റ്റോപ്പുകൾ മാത്രം; ഗാന്ധിധാം-തിരുനെൽവേലി ഹംസഫർ ജൂലൈ 5 മുതൽ

  • 13
    Shares

ഗാന്ധിധാം-തിരുനെൽവേലി ഹംസഫർ പ്രതിവാര എക്‌സ്പ്രസ് തീവണ്ടി ജൂലൈ അഞ്ച് മുതൽ ഓടിത്തുടങ്ങും. വ്യാഴാഴ്ച ഗുജറാത്തിലെ ഗാന്ധിധാം റെയിൽവേ സ്‌റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ റെയിൽവേ സഹമന്ത്രി രാജൻ ഗൊഹൈൻ ആദ്യ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും.

കൊങ്കൺ പാതയിലൂടെയാണ് വണ്ടിയുടെ യാത്ര. എൽ എച്ച് ബി കോച്ചുകളുള്ള വണ്ടി ഗാന്ധിധാമിൽ നിന്ന് എല്ലാ തിങ്കളാഴ്ചയും ഉച്ചയ്ക്ക് 1.50ന് പുറപ്പെട്ട് ബുധനാഴ്ച കാലത്ത് 11.30ന് തിരുനെൽവേലിയിൽ എത്തും. ആകെ പന്ത്രണ്ട് സ്റ്റോപ്പുകൾ മാത്രമാണ് വണ്ടിക്കുള്ളത്

കേരളത്തിൽ നാല് സ്റ്റോപ്പുകൾ മാത്രം. കോഴിക്കോട്, ഷൊർണൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകൾ. തിരുനെൽവേലിയിൽ നിന്ന് എല്ലാ വ്യാഴാഴ്ചയും കാലത്ത് 7.45ന് പുറപ്പെടുന്ന വണ്ടി ശനിയാഴ്ച രാവിലെ 6.55ന് ഗാന്ധിധാമിലെത്തും. പ്രഖ്യാപനം കഴിഞ്ഞ് ഏറെ നാൾ കഴിഞ്ഞാണ് വണ്ടി ഓടിത്തുടങ്ങുന്നത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *