അച്ചടക്കം ലംഘിച്ചാൽ കനത്ത നടപടിയുണ്ടാകും; ദിലീപിനെ തിരിച്ചെടുത്ത് താനല്ലെന്നും ഗണേഷ്‌കുമാർ

  • 19
    Shares

മാധ്യമങ്ങൾ തന്നെ വേട്ടയാടുകയാണെന്ന് ഗണേഷ്‌കുമാർ എം എൽ എ. താരസംഘടനയായ എ എം എം എയിൽ നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെ തിരിച്ചെടുത്തതിൽ താൻ പങ്കാളിയല്ല. എന്നാൽ അമ്മയെ തകർക്കാനുള്ള നീക്കങ്ങൾ ശക്തമായി എതിർക്കുമെന്നും ഗണേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു

താൻ കൂടി കഷ്ടപ്പെട്ടുണ്ടാക്കിയ സംഘടനയാണ് എ എം എം എ. അതിനെ തകർക്കാൻ അനുവദിക്കില്ല. സംഘടനയുടെ അച്ചടക്കം ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും ഗണേഷ്‌കുമാർ പറഞ്ഞു. കേസിലെ പ്രതിയെ സംഘടനയിലേക്ക് എടുത്ത സംഭവത്തിൽ ഗണേഷ് അടക്കമുള്ള ഇടതുജനപ്രതിനിധികൾ വിമർശനം നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കി രംഗത്തുവന്നത്.

നേരത്തെ ഗണേഷ്‌കുമാറിന്റെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. പ്രതിയായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് നാല് നടിമാർ രാജി വെച്ചതിന്റെ പശ്ചാത്തലത്തിൽ ഇടവേള ബാബുവിന് അയച്ച ശബ്ദസന്ദേശമാണ് പുറത്തുവന്നത്. ഇതിൽ പൊതുജനങ്ങളെയും വിമർശിക്കുന്ന രാഷ്ട്രീയക്കാരെയും നടിമാരെയും അധിക്ഷേപിക്കുന്ന തരത്തിൽ ഗണേഷ്‌കുമാർ സംസാരിക്കുന്നുണ്ട്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *