രാജി വെച്ച നടിമാർ സ്ഥിരം കുഴപ്പക്കാരെന്ന് ഗണേഷ്‌കുമാർ; ശബ്ദ സന്ദേശം പുറത്ത്

  • 142
    Shares

എഎംഎംഎയിൽ നിന്ന് രാജി വെച്ച നാല് നടിമാരും സംഘടനയോട് ശത്രുത പുലർത്തുന്നവരാണെന്ന് ഗണേഷ്‌കുമാർ എംഎൽഎ. ഇവർ സ്ഥിരമായി കുഴപ്പങ്ങൾ സൃഷ്ടിക്കുന്നവരുമാണ്. ഇമേജ് നോക്കി സംസാരിക്കുന്ന സംഘടനയല്ല എഎംഎംഎയെന്നും ഗണേഷ്‌കുമാർ ഇടവേള ബാബുവിന് അയച്ച ശബ്ദസന്ദേശത്തിൽ പറയുന്നു. മാതൃഭൂമി ന്യൂസ് ശബ്ദസന്ദേശം പുറത്തുവിട്ടിട്ടുണ്ട്

പൊതുജനങ്ങളുടെ പിന്തുണ തേടി പ്രവർത്തിക്കാൻ അമ്മ രാഷ്ട്രീയ സംഘടനയല്ല. ഇപ്പോൾ വരുന്ന വാർത്തകളും പോസ്റ്റുകളും കണ്ട് ഭയപ്പെടരുതെന്നും ശബ്ദസന്ദേശത്തിൽ ഗണേഷ്‌കുമാർ പറയുന്നു. ദിലീപിനെ തിരിച്ചെടുത്ത സാഹചര്യത്തിൽ നടിമാർ രാജിവെച്ചതിന് പിന്നാലെയുണ്ടായ വിവാദങ്ങളെ തുടർന്നാണ് ഗണേഷ്‌കുമാർ ഇടവേള ബാബുവിന് സന്ദേശം അയച്ചത്

നടിമാർ പുറത്തുപോയത് സംബന്ധിച്ച് എ എം എം എയുടെ ഒരംഗവും ചാനലുകളിലും മറ്റു ംപ്രതികരിക്കരുത്. പുറത്തുപോയ നാല് നടിമാരും സംഘടനയിലോ സിനിമയിലോ സജീവമായിട്ടുള്ളവരല്ല. ഒരു പണിയുമില്ലാത്ത രാഷ്ട്രീയക്കാരാണ് സംഘടനക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. ഇവർക്ക് രാഷ്ട്രീയത്തിലും വലിയ പ്രസക്തിയൊന്നുമില്ലെന്നും ഗണേഷ്‌കുമാർ പറയുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *