ശബ്ദരേഖ തന്റേത് തന്നെ, ചോർന്നത് സംഘടനയിൽ നിന്ന്: ഗണേഷ്‌കുമാർ

Loading...
  • 28
    Shares

താരസംഘടനയായ എ എം എം എയിലെ വിവാദവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖ തന്റേത് തന്നെയെന്ന് ഗണേഷ്‌കുമാർ എംഎൽഎ. ശബ്ദരേഖയിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നു. അമ്മയെ തകർക്കാനുള്ള ശ്രമം ഉണ്ടായപ്പോൾ തന്റെ അഭിപ്രായം പറയേണ്ടി വന്നതാണ്

ശബ്ദരേഖ ചോർന്നത് എ എം എം എയിൽ നിന്നാമ.് ആരാണ് ചോർത്തിയതെന്ന് അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗണേഷ്‌കുമാർ പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് നാല് നടിമാർ രാജി വെച്ച പശ്ചാത്തലത്തിൽ ഗണേഷ്‌കുമാർ ഇടവേള ബാബുവിന് അയച്ച ശബ്ദസന്ദേശമാണ് പുറത്തായത്.

നാല് നടിമാരും സ്ഥിരം കുഴപ്പക്കാരാണെന്നും എഎംഎംഎ ഇമേജ് നോക്കി സംസാരിക്കുന്ന സംഘടനയല്ലെന്നും ശബ്ദരേഖയിൽ പറയുന്നുണ്ട്. പൊതുജനങ്ങളുടെ പിന്തുണ തേടി പ്രവർത്തിക്കാൻ അമ്മ രാഷ്ട്രീയ സംഘടനയല്ല. ഇപ്പോൾ വരുന്ന വാർത്തകളും പോസ്റ്റുകളും കണ്ട് ഭയപ്പെടരുതെന്നും ശബ്ദസന്ദേശത്തിൽ ഗണേഷ്‌കുമാർ പറയുന്നു.

നടിമാർ പുറത്തുപോയത് സംബന്ധിച്ച് എ എം എം എയുടെ ഒരംഗവും ചാനലുകളിലും മറ്റു ംപ്രതികരിക്കരുത്. പുറത്തുപോയ നാല് നടിമാരും സംഘടനയിലോ സിനിമയിലോ സജീവമായിട്ടുള്ളവരല്ല. ഒരു പണിയുമില്ലാത്ത രാഷ്ട്രീയക്കാരാണ് സംഘടനക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. ഇവർക്ക് രാഷ്ട്രീയത്തിലും വലിയ പ്രസക്തിയൊന്നുമില്ലെന്നും ഗണേഷ്‌കുമാർ പറയുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *