വാട്സാപ്പ് ഗ്രൂപ്പ് വഴി കഞ്ചാവ് വിൽപ്പന; അഡ്മിൻ ഓടി രക്ഷപ്പെട്ടു, നാല് പേർ പിടിയിൽ
മലപ്പുറത്ത് വാട്സാപ്പ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയ നാലംഗ സംഘത്തെ എക്സൈസ് പിടികൂടി. നാല് കിലോ കഞ്ചാവും പതിനേഴായിരം രൂപയും മൊബൈൽ ഫോണുകളും ഇവരിൽ നിന്ന് പിടികൂടി. ആവശ്യക്കാരെന്ന വ്യാജ്യേനയാണ് എക്സൈസ് സംഘം ഇവരെ സമീപിച്ചത്.
രണ്ടത്താണി സ്വദേശി അപ്പക്കാട്ടിൽ ഫൈസൽ, ആതവനാട് സ്വദേശി പറമ്പൻ വീട്ടിൽ റഷീദ്, അനന്താവൂർ സ്വദേശി ചിറ്റകത്ത് മുസ്തഫ തുടങ്ങിയവരാണ് പിടിയിലായത്. എക്സൈസ് സംഘമാണ് എത്തിയതെന്ന് അറിഞ്ഞ വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ പൂവൻചിന സ്വദേശി സക്കീബ് ഓടി രക്ഷപ്പെട്ടു. ഫുൾ ഓൺ പവർ എന്ന വാട്സാപ്പ് ഗ്രൂപ്പ് വഴിയായിരുന്നു കഞ്ചാവ് വിൽപ്പന