നാദാപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് ഭാഗികമായി തകർന്നു; ആളപായമില്ല
കോഴിക്കോട് നാദാപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു വീട് ഭാഗികമായി തകർന്നു. ജീലാനി നഗറിൽ മൊയ്തുവിന്റെ വീടാണ് തകർന്നത്. വീടിന്റെ അടുക്കളയും കുളിമുറിയും ഗ്രിൽസും ജനലുകളുമാണ് തകർന്നത്. വീടിന് സമീപത്ത് നിർത്തിയിട്ട ബൈക്കിനും കേടുപാടുകൾ സംഭവിച്ചു
വീട്ടിൽ സൂക്ഷിച്ചിരുന്ന അഡീഷണൽ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ഇത് അടുപ്പുമായി കണക്ട് ചെയ്തിരുന്നില്ല.