എഡിജിപിയുടെ മകൾക്കെതിരായ പരാതി റദ്ദാക്കേണ്ട സാഹചര്യമെന്തെന്ന് ഹൈക്കോടതി

  • 14
    Shares

പൊലീസ് ഡ്രൈവർ ഗവാസ്‌കറെ മർദിച്ചുവെന്ന പരാതിയിൽ എഡിജിപി സുദേഷ്‌കുമാറിന്റെ മകൾ സ്‌നിഗ്ധക്കെതിരെ ഫയൽ ചെയ്ത കേസ് റദ്ദാക്കേണ്ട സാഹചര്യമെന്തെന്ന് ഹൈക്കോടതി. പോലീസ് അന്വേഷിച്ച് വസ്തുത കണ്ടെത്തണമെന്നും കോടതി വ്യക്തമാക്കി

പോലീസ് ഡ്രൈവറെ മർദിച്ചുവെന്ന ആരോപണം കളവാണെന്നും കേസ് റദ്ദാക്കണമെന്നുമായിരുന്നു സ്‌നിഗ്ധ ആവശ്യപ്പെട്ടത്. വൈദ്യപരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം കേസ് റദ്ദാക്കാൻ കഴിയില്ലെന്ന് സർക്കാരും വ്യക്തമാക്കി

സ്‌നിഗ്ധയുടെ ഹർജി ഗവാസ്‌കറുടെ ഹർജിക്കൊപ്പം കേൾക്കാനായി ഏത് ബഞ്ച് വേണമെന്ന് തീരുമാനമെടുക്കാൻ ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക് വിട്ടു

രണ്ട് ഹർജികളും ഒന്നിച്ച് കേൾക്കട്ടെയെന്ന് സർക്കാർ നിലപാടെടുക്കുകയായിരുന്നു. ഇതോടെയാണ് രണ്ട് കേസുകലും ഒരുമിച്ച് പരിഗണിക്കാൻ ഹൈക്കോടതി തീരുമാനിച്ചത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *