മാപ്പു പറയാൻ തയ്യാറെന്ന് എഡിജിപിയുടെ മകൾ സ്‌നിഗ്ധ; കേസ് ഒത്തുതീർക്കാൻ ശ്രമം

  • 9
    Shares

പോലീസ് ഡ്രൈവർ ഗവാസ്‌കറെ ക്രൂരമായി മർദിച്ച സംഭവത്തിൽ മാപ്പ് പറയാൻ തയ്യാറെന്ന് എഡിജിപി സുധേഷ്‌കുമാറിന്റെ മകൾ സ്‌നിഗ്ധ. അഭിഭാഷക തലത്തിൽ നടന്ന ചർച്ചയിലാണ് സ്‌നിഗ്ധ മാപ്പ് പറയാൻ സന്നദ്ധത അറിയിച്ചത്. അതേസമയം നിയമനടപടികളുമായി മുന്നോട്ടു പോകാൻ തന്നെയാണ് തീരുമാനമെന്ന് ഗവാസ്‌കർ വ്യക്തമാക്കി

യാതൊരു വിധ ഒത്തുത്തീർപ്പിനും തയ്യാറല്ലെന്ന് ഗവാസ്‌കറുടെ കുടുംബം വ്യക്തമാക്കിയതായി അഭിഭാഷകൻ എഡിജിപിയുടെ മകളുടെ അഭിഭാഷകനെ അറിയിച്ചു. കേസ് സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണം അവസാന ഘട്ടത്തിലേക്ക് എത്തിയ സാഹചര്യത്തിലാണ് മാപ്പ് പറഞ്ഞ് തടിയൂരാൻ സ്‌നിഗ്ധയുടെ ശ്രമം

അന്വേഷണത്തിൽ കുടുങ്ങുമെന്നറുപ്പായതോടെയാണ് ഒത്തുതീർപ്പിനുള്ള ശ്രമം തുടങ്ങിയത്. കേസ് വഴി തിരിച്ചുവിടാനായി സ്‌നിഗ്ധ പടച്ചുവിട്ട നുണകളെല്ലാം നേരത്തെ തന്നെ പൊളിഞ്ഞിരുന്നു. വ്യക്തമായ തെളിവുകൾ ക്രൈം ബ്രാഞ്ചിന് സ്‌നിഗ്ധക്കെതിരെ ലഭിച്ചതായാണ് റിപ്പോർട്ടുകൾ

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *