പോലീസ് ഡ്രൈവറെ മർദിച്ച സംഭവം: എഡിജിപിയുടെ മകൾ ഹൈക്കോടതിയെ സമീപിച്ചു

  • 5
    Shares

പോലീസ് ഡ്രൈവർ ഗവാസ്‌കറെ മർദിച്ച സംഭവത്തിൽ എഡിജിപി സുധേഷ്‌കുമാറിന്റെ മകൾ സ്‌നിഗ്ധ ഹൈക്കോടതിയെ സമീപിക്കും. മുൻകൂർ ജാമ്യാപേക്ഷ തേടിയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ഇന്ന് രാവിലെ മുതിർന്ന അഭിഭാഷകൻ വിജയ് ഭാനുവുമായി സ്‌നിഗ്ധ കൂടിക്കാഴ്ച നടത്തിയിരുന്നു

ഗവാസ്‌കറിന്റെ പെരുമാറ്റം മോശമാണെന്ന് അച്ഛനോട് പരാതിപ്പെട്ടിരുന്നുവെന്നും ഇത് അച്ഛൻ ചോദ്യം ചെയ്തതിനുള്ള വൈരാഗ്യമാണ് ഗവാസ്‌കറിന്റെ പരാതിക്ക് പിന്നിലെന്നും ജാമ്യാപേക്ഷയിൽ സ്‌നിഗധ പറയുന്നു.

ജൂൺ 11നാണ് അച്ഛനോട് ഗവാസ്‌കറുടെ പെരുമാറ്റത്തെ കുറിച്ച് പരാതി പറയുന്നത്. ഇതിന് പിന്നാലെ ജോലിക്ക് വരേണ്ടെന്ന് ഗവാസ്‌കറോട് ്ച്ഛൻ നിർദേശിച്ചു. എന്നാൽ ജൂൺ 13ന് ഗവാസ്‌കർ ജോലിക്ക് വീണ്ടുമെത്തി. പ്രഭാത നടത്തത്തിന് ശേഷം മടങ്ങിയെത്തിയ തന്റെ കൈക്ക് കയറി പിടിച്ചുവെന്നും കാർ ഇടിച്ച് കൊല്ലാൻ ശ്രമിച്ചുവെന്നും സ്‌നിഗധ ജാമ്യാപേക്ഷയിൽ പറയുന്നു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *