കേരളാ സന്ദർശനത്തിന് എത്തിയ ജർമൻ യുവതിയെ കാണാതായതായി പരാതി
കേരളാ സന്ദർശനത്തിന് എത്തിയ വിദേശ വനിതയെ കാണാതായതായി പരാതി. ജർമൻ സ്വദേശി ലിസ വെയ്സിനെയാണ് കാണാതായത്. ജർമൻ കോൺസുലേറ്റ് ഡിജിപിക്ക് ഇതുസംബന്ധിച്ച കത്തയച്ചിട്ടുണ്ട്. യുവതിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോൺസുലേറ്റ് കത്തയച്ചത്.
മാർച്ച് 7ന് ലിസ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന യു എസ് പൗരൻ മുഹമ്മദലി നാട്ടിലേക്ക് മടങ്ങി പോയതായും കണ്ടെത്തി. പോലീസ് അന്വേഷണം തുടരുകയാണ്