മലപ്പുറത്ത് അമ്മയുടെ കാമുകൻ പതിനാലുകാരിയെ ബലാത്സംഗം ചെയ്തു; അമ്മയും കാമുകനും അറസ്റ്റിൽ

  • 28
    Shares

മലപ്പുറം മങ്കടയിൽ പതിനാലുകാരിയെ അമ്മയുടെ കാമുകൻ ബലാത്സംഗം ചെയ്തു. പെൺകുട്ടിയുടെ അമ്മയുടെ ഒത്താശയോടെയാണ് കാമുകൻ കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിൽ കുട്ടിയുടെ അമ്മയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു

തിരൂർക്കാട് സ്വദേശി സുഹൈലാണ് പോലീസിന്റെ പിടിയിലായത്. പെൺകുട്ടിയെ കഴിഞ്ഞ ഒരു വർഷമായി ഇയാൾ പീഡിപ്പിച്ച് വരികയായിരുന്നു. പീഡനത്തിന് അമ്മ മൗനാനുവാദം നൽകിയിരുന്നതായും പോലീസ് അറിയിച്ചു. എന്നാൽ കുട്ടിയുടെ പിതാവ് സംഭവങ്ങളൊന്നും അറിഞ്ഞിരുന്നില്ല

പീഡനത്തിന് കൂട്ടുനിന്നതാണ് അമ്മയെയും അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. പെൺകുട്ടി പീഡനം സഹിക്കാനാകാതെ വിവരം ചൈൽഡ് ലൈനെ അറിയിക്കുകയായിരുന്നു. പ്രതികളെ മഞ്ചേരി പോക്‌സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *