ജിഎൻപിസി അഡ്മിൻ അജിത്കുമാർ രാജ്യം വിട്ടതായി സൂചന

  • 15
    Shares

പോലീസ് തേടിക്കൊണ്ടിരിക്കുന്ന ജിഎൻപിസി ഫേസ്ബുക്ക് കൂട്ടായ്മയുടെ അഡ്മിൻ അജിത് കുമാർ രാജ്യം വിട്ടതായി സൂചന. ഫേസ്ബുക്കിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ ജി എൻ പി സി മദ്യപാത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നേമം സ്വദേശി അജിത്തിനെതിരെ പോലീസ് കേസെടുത്തിരുന്നു

അജിത്കുമാർ രാജ്യം വിട്ടതായി സൂചന ലഭിച്ചതിനെ തുടർന്ന് പോലീസും എക്‌സൈസും എമിഗ്രേഷൻ വിഭാഗത്തിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. എക്‌സൈസ് കേസ് രജിസ്റ്റർ ചെയ്തതോടെ അജിതും ഭാര്യ വിനിതീയും ഒളിവിലായിരുന്നു

ഇരുവരും മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു. ഗ്രൂപ്പ് ഡിലീറ്റ് ചെയ്യണമെന്ന് ഫേസ്ബുക്കിനോട് എക്‌സൈസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇത് നിരാകരിക്കുകയായിരുന്നു. ബാലാകവകാശ നിയമങ്ങൾ ലംഘിച്ചുവെന്നും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് എക്‌സൈസും പോലീസും ഫേസ്ബുക്കിനെ സമീപിച്ചത്.

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന കുറ്റത്തിന് പുറമെ ടിക്കറ്റ് വെച്ച് വീട്ടിൽ മദ്യപാന പാർട്ടി നടത്തിയയെന്നും അനധികൃതമായി മദ്യം വിറ്റുവെന്നുമുള്ള കുറ്റവും അജിത് കുമാറിനെതിരെയുണ്ട്

 


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *