ജിഎൻപിസിയെ കുടുക്കാനൊരുങ്ങി പോലീസും; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

Loading...
  • 12
    Shares

ഫേസ്ബുക്കിലെ ഏറ്റവും വലിയ മലയാളി ഗ്രൂപ്പായ ജിഎൻപിസി(ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും)യെ പൂട്ടാനൊരുങ്ങി പോലീസും. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം പോലീസ് കേസെടുത്തു. ബാലാവകാശ നിയമവും സൈബർ നിയമവും ലംഘിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു

നർക്കോടിക് സെൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ഗ്രൂപ്പിനെ കുറിച്ചുള്ള അന്വേഷണം നടക്കുന്നത്. ഗ്രൂപ്പിലെ അംഗങ്ങളും അഡ്മിൻമാരും നിരീക്ഷണത്തിലാണ്. തിരുവനന്തപുരം സ്വദേശി ടി എൽ അജിത്കുമാറും ഭാര്യ വിനീതയുമാണ് ഗ്രൂപ്പിന്റെ അഡ്മിൻമാർ. ഇവരെ കൂടാതെ 36 പേർ ഗ്രൂപ്പിന്റെ മോഡറേറ്റർമാരായുമുണ്ട്.

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഗ്രൂപ്പിനെതിരെ എക്‌സൈസും കേസെടുത്തിരുന്നു. കൂടാതെ അജിത് കുമാർ വീട്ടിൽ അനധികൃത മദ്യവിൽപ്പന നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഗ്രൂപ്പ് ഡിലീറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് ഫേസ്ബുക്കിന് കത്ത് നൽകിയിരുന്നു.

ഒന്നാം പ്രതിയായ അജിത്കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഒഴികെ ബാക്കിയുള്ളവരെല്ലാം ഒളിവിലാണ്. ഗ്രൂപ്പിൽ കുട്ടികളുടെ സാന്നിധ്യത്തിൽ മദ്യപിക്കുന്ന ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജുവൈനൽ ജസ്റ്റിസ് വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *