ജി എൻ പി സി പൂട്ടിക്കാനുള്ള നീക്കം പൊളിയുന്നു; ഗ്രൂപ്പ് ഇല്ലാതാക്കാൻ ആകില്ലെന്ന് ഫേസ്ബുക്ക്
ഫേസ്ബുക്കിലെ ഏറ്റവും വലിയ മലയാളി ഗ്രൂപ്പായ ജി എൻ പി സി പൂട്ടിക്കാനുള്ള എക്സൈസ് വകുപ്പിന്റെയും പോലീസിന്റെയും നീക്കങ്ങൾക്ക് തിരിച്ചടി. ഗ്രൂപ്പ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പോലീസ് ഫേസ്ബുക്കിന് നൽകിയ അപേക്ഷ തള്ളി. തങ്ങളുടെ പോളിസി ഗൈഡ്ലൈൻ ഗ്രൂപ്പ് ലംഘിച്ചിട്ടില്ലെന്നാണ് ഫേസ്ബുക്ക് പറയുന്നത്.
ബാലാവകാശ നിയമങ്ങൾ ലംഘിച്ചുവെന്നും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് എക്സൈസും പോലീസും ഗ്രൂപ്പ് ഡിലീറ്റ് ചെയ്യിക്കാനുള്ള നീക്കം ആരംഭിച്ചിരിക്കുന്നത്. ഗ്രൂപ്പിന്റെ അഡ്മിനായ അജിത്കുമാറിനും ഭാര്യക്കുമെതിരെ ജാമ്യമില്ലാ കുറ്റമാണ് എക്സൈസിന്റെ നിർദേശപ്രകാരം പോലീസ് ചുമത്തിയിരിക്കുന്നത്.
അജിത്കുമാർ അനധികൃതമായി മദ്യം വിറ്റുവെന്നും ടിക്കറ്റ് വെച്ച് മദ്യ പാർട്ടി നടത്തിയെന്നും പോലീസ് പറയുന്നു. അഡ്മിൻമാരെയും മോഡറേറ്റർമാരെയും അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. ഇവർ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഒളിവിലാണ്