ശബരിമലയിൽ വഴിപാടായി കിട്ടിയ സ്വർണത്തിലും വെള്ളിയിലും കുറവ്; ഒരു തരി പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് ദേവസ്വം പ്രസിഡന്റ്

ശബരിമലയിൽ വഴിപാടായി ലഭിച്ച സ്വർണത്തിലും വെള്ളിയിലും കുറവുള്ളതായി റിപ്പോർട്ടുകൾ. 40 കിലോ സ്വർണത്തിന്റെയും 100 കിലോ വെള്ളിയുടെയും കുറവാണ് ഓഡിറ്റിംഗിൽ കണ്ടെത്തിയത്. സ്വർണവും വെള്ളിയും സ്‌ട്രോംഗ് റൂമിലേക്ക് മാറ്റിയതിന് രേഖകളുമില്ല. ഇതേ തുടർന്ന് ഹൈക്കോടതി നിയോഗിച്ച ദേവസ്വം ഓഡിറ്റ് നാളെ സ്‌ട്രോംഗ് റൂം തുറന്ന് പരിശോധന നടത്തും

രേഖകളിൽ ഇല്ലെങ്കിലും സ്വർണം സ്‌ട്രോംഗ് റൂമിലേക്ക് എത്തിയോ എന്ന കാര്യമാണ് ഇനി പരിശോധിക്കുക. ഇതിനായി ഓഡിറ്റ് സംഘം നാളെ 12 മണിക്ക് സ്‌ട്രോംഗ് റൂം പരിശോധിക്കും. 2017 മുതൽ മൂന്ന് വർഷത്തെ വഴിപാടുകൾ സ്‌ട്രോംഗ് റൂമിലേക്ക് മാറ്റിയതിന്റെ രേഖകളില്ല.

എന്നാൽ ശബരിമലയിലേത് അനാവശ്യ വിവാദമാണെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് എ പദ്മകുമാർ പറഞ്ഞു. ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾക്ക് പിന്നിൽ ഒരു ഉദ്യോഗസ്ഥനാണ്. ഒരു തരി സ്വർണം പോലും ശബരിമലയിൽ നിന്ന് നഷ്ടപ്പെട്ടിട്ടില്ല. ഉണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *