ആലുവയിൽ വൻ സ്വർണ കവർച്ച; 25 കിലോ സ്വർണം മോഷ്ടിച്ചു

ആലുവയിൽ വൻ സ്വർണ കവർച്ച. എറണാകുളത്തെ സ്ഥാപനത്തിൽ നിന്ന് എടയാറിലെ സ്ഥാപനത്തിലേക്ക് ശുദ്ധീകരിക്കാനായി എത്തിച്ച സ്വർണമാണ് കവർന്നത്. 25 കിലോ സ്വർണമാണ് മോഷ്ടിച്ചത്.

ആറ് കോടിയോളം വില വരുന്ന സ്വർണമാണ് മോഷ്ടിക്കപ്പെട്ടത്. കാറിലാണ് എടയാറിലേക്ക് സ്വർണമെത്തിച്ചത്. ഇതിന്റെ പിന്നിലായി ബൈക്കിൽ എത്തിയ രണ്ട് പേരാണ് ആക്രമണം നടത്തി സ്വർണം കവർന്നത്. കാറിലുണ്ടായിരുന്നവർക്ക് ആക്രമണത്തിൽ പരുക്കേറ്റു

സ്വർണം എത്തിക്കുന്നത് മുൻകൂട്ടി അറിയാവുന്നവർ തന്നെയാണ് മോഷണം നടത്തിയതെന്നാണ് സൂചന. എടയാറിലെ സി ആർ ജി മെറ്റലേഴ്‌സ് സ്ഥാപനത്തിലെ ജീവനക്കാരെ പോലീസ് ചോദ്യം ചെയ്യുകയാണ്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *