കോട്ടയത്ത് ഇന്ധനവുമായി പോയ ഗുഡ്‌സ് ട്രെയിന് തീപിടിച്ചു; അപകടമൊഴിവായത് തലനാരിഴക്ക്

  • 8
    Shares

കോട്ടയം റൂട്ടിലൂടെ ഇന്ധനവുമായി പോയ ചരക്കു ട്രെയിന് തീപിടിച്ചു. തീ പടർന്ന ഉടനെ അണക്കാൻ സാധിച്ചത് വൻ ദുരന്തം ഒഴിവാക്കി. ടാങ്കറിൽ നിന്ന് തുളുമ്പിയ ഇന്ധനത്തിനാണ് തീപിടിച്ചത്.

വൈദ്യുതി ലൈനിലെ തീപ്പൊരിയാകാം അപകട കാരണമെന്ന് കരുതുന്നു. പെട്രോളും മണ്ണെണ്ണയും ഡീസലും നിറച്ച ഗുഡ്‌സ് ട്രെയിനിലാണ് അപകടം സംഭവിച്ചത്. അപകടത്തെ തുടർന്ന് കോട്ടയം പാതയിൽ മുട്ടമ്പലത്ത് ട്രെയിൻ നിർത്തിയിട്ടിരിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *