ഗോ പാലകൃഷ്ണനെ തള്ളി ബിജെപി; അടൂരിനെതിരെ പ്രയോഗിച്ച ഭാഷ തെറ്റായിപ്പോയി

അടൂർ ഗോപാലകൃഷ്ണനെ ഭീഷണിപ്പെടുത്തിയ ബിജെപി വക്താവ് ബി ഗോപാലകൃഷ്‌ണെ തള്ളി പാർട്ടി നേതൃത്വം. അടൂരിനെതിരെ ഗോപാലകൃഷ്ണൻ പ്രയോഗിച്ച ഭാഷ തെറ്റായിപ്പോയെന്നാണ് നേതൃത്വം വ്യക്തമാക്കിയത്. മനോരമ ഓൺലൈനാണ് വാർത്ത നൽകിയത്.

ഗോപാലകൃഷ്ണൻ ഫേസ്ബുക്കിലിട്ട പോസ്റ്റ് ബിജെപിക്കെതിരായ പ്രചാരണത്തിന് വളമിടുന്നതായി സംസ്ഥാന നേതൃത്വം പറയുന്നു. അടൂരിന്റെ വീട്ടിലെത്തി ജയ് ശ്രീറാം മുഴക്കുമെന്നും സഹിക്കാനാകില്ലെങ്കിൽ അടൂർ ചന്ദ്രനിലേക്ക് പോകട്ടെ എന്നായിരുന്നു അഭിഭാഷകനെന്ന് പറയപ്പെടുന്ന ബി ഗോപാലകൃഷ്ണന്റെ ഭീഷണി

സംഘപരിവാർ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് ഇതിന് കൃത്യമായ മറുപടിയും അടൂർ നൽകി. അടൂരിന് പിന്തുണയുമായി മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *