അന്തസ്സില്ലാത്ത പോലീസ് നായ എന്ന പരാമർശം ജനാധിപത്യപരം, അവഹേളിച്ചിട്ടില്ല; കേസെടുത്തപ്പോൾ കിടന്നു ഉരുണ്ടുകളിച്ച് ബിജെപി നേതാവ് ഗോപാലകൃഷ്ണൻ
ഐജി മനോജ് എബ്രഹാമിനെ വ്യക്തിപരമായി അധിക്ഷേപിച്ച സംഭവത്തിൽ വിശദീകരണവുമായി ബിജെപിയുടെ മുതിർന്ന നേതാവ് ബി ഗോപാലകൃഷ്ണൻ. അന്തസ്സില്ലാത്ത പോലീസ് നായ എന്നാണ് ഐജിയെ ഇയാൾ വിളിച്ചത്. ഇതിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതോടെയാണ് ഗോപാലകൃഷ്ണൻ വിശദീകരണവുമായി വന്നിരിക്കുന്നത്.
പോലീസ് നായ എന്ന പ്രയോഗം ജനാധിപത്യപരമാണെന്ന് ഇയാൾ പറയുന്നു. ഐജിയെ അവഹേളിച്ചിട്ടില്ല. മനോജ് എബ്രഹാമിന്റെ സമീപനത്തെയാണ് ഇതിലൂടെ ചൂണ്ടിക്കാട്ടിയതെന്നും ഗോപാലകൃഷ്ണൻ വിശദീകരിക്കുന്നു.
തനിക്കെതിരെ ചുമത്തിയ കേസ് നിലനിൽക്കില്ല എന്നൊക്കെയാണ് ഗോപാലകൃഷ്ണൻ ഇപ്പോൾ പറയുന്നത്. ബിജെപിയുടെ കേന്ദ്ര നേതാക്കളെയൊക്കെ സിപിഎമ്മുകാരും അവഹേളിച്ചിട്ടുണ്ടല്ലോ എന്നും ബിജെപിയുടെ മുതിർന്ന നേതാവ് ചോദിക്കുന്നു