ഹിന്ദുത്വ അജണ്ട നടപ്പിലാക്കി ആർ എസ് എസ്സ്; സർക്കാർ എയിഡഡ് ഗേൾസ് സ്‌കൂളിൽ കുട്ടികൾക്ക് നിർബന്ധിത പാദപൂജ

  • 43
    Shares

‘ഗുരുപൂർണിമ’ എന്ന പേരിൽ ചേർപ്പ് സി.എൻ.എൻ ഗേൾസ് സ്‌കൂളിൽ കുട്ടികൾക്ക് നിർബന്ധിത പാദപൂജ. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. അധ്യാപകരുടെ അടുത്ത് വന്ന് കുട്ടികൾ പാദങ്ങൾ പൂജിക്കുന്ന ചിത്രങ്ങൾ പുറത്തു വന്നതോടെയാണ് നിർബന്ധിത പാദപൂജയുടെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നത്. ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സഞ്ജീവനി എന്ന ട്രസ്റ്റിന്റെ കീഴിലുള്ള സ്‌കൂളിലാണ് ഹിന്ദുത്വ അജണ്ട നടപ്പിലാക്കിയത്. 1262 കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ ഓരോ ക്ലാസിലുമാണ് പാദപൂജ നടത്തിയത്. വേദവ്യാസ ജയന്തി -വ്യാസ പൗർണമിയുടെ ഭാഗമായണ് നിർബന്ധിത പാദ പൂജ നടത്തിയത്.

എന്നാൽ കഴിഞ്ഞ 13 വർഷമായി ഈ സ്‌കൂളിൽ പരിപാടി നടത്താറുണ്ടെന്നും ഇതുവരെ ആരും ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നുമാണ് സ്‌കൂൾ അധികൃതരുടെ വാദം. സർക്കാർ നിയന്ത്രണത്തിലുള്ള സ്‌കൂളുകളിൽ ഇത്തരം പരിപാടികൾ നടത്തരുതെന്ന കർശന നിർദ്ദേശമിരിക്കെയാണ് ആർ.എസ്.എസ് പരിപാടി സംഘടിപ്പിച്ചത്. ചേർപ്പ് സ്‌കൂൾ അധികൃതരുടെ നടപടിക്കെതിരെ സോഷ്യൽ മീഡിയയിലും പുറത്തും വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

One thought on “ഹിന്ദുത്വ അജണ്ട നടപ്പിലാക്കി ആർ എസ് എസ്സ്; സർക്കാർ എയിഡഡ് ഗേൾസ് സ്‌കൂളിൽ കുട്ടികൾക്ക് നിർബന്ധിത പാദപൂജ

  • 28th July 2018 at 11:11 am
    Permalink

    ITS AGAINST HUMAN RIGHTS … NOBODY WILL THIER OWN SHOULDER TO ANY STUPIDITY… SHAME AGENDA ..

    Reply

Leave a Reply to MUHAMMED AFRAH M Cancel reply

Your email address will not be published. Required fields are marked *