കേന്ദ്രത്തെ കുറ്റപ്പെടുത്തി ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം; ബഹളം വെച്ച പ്രതിപക്ഷത്തോട് മിണ്ടാതിരിക്കാനും ഗവർണർ

  • 168
    Shares

പതിനാലാം നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് ഗവർണർ പി സദാശിവം നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം നടത്തി. കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തിയുള്ളതായിരുന്നു ഗവർണറുടെ പ്രസംഗം. സമീപകാലത്ത് കേരളത്തോട് കേന്ദ്രം സ്വീകരിക്കുന്ന നിലപാടുകളെ നയപ്രഖ്യാപനത്തിൽ ഗവർണർ വിമർശിച്ചു

കേന്ദ്ര-സംസ്ഥാന ബന്ധം ശരിയായ നിലയിൽ അല്ല പോകുന്നത്. ഇരു സർക്കാരുകൾക്കുമിടയിൽ നിരവധി സാമ്പത്തിക പ്രശ്‌നങ്ങളുണ്ട്. കേരളം പുരോഗതി കൈവരിച്ച സംസ്ഥാനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം ആനുകൂല്യങ്ങൾ നിഷേധിക്കുന്നത്.

കേരളത്തിന്റെ വികസന കാഴ്ചപ്പാടുകളെ പ്രസംഗത്തിൽ ഗവർണർ അഭിനന്ദിച്ചു. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ മികച്ച പുരോഗതി കേരളം കൈവരിച്ചിട്ടുണ്ട്. കേരളത്തിന്റെ മാത്രം നേട്ടങ്ങളാണിത്. 41,000 കോടി രൂപയാണ് കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന് മാറ്റിവെച്ചിരിക്കുന്നത്. കൊല്ലം ബൈപാസ്, കൊച്ചി ഇടമൺ ഇലക്ട്രിക് ലൈൻ, ജലപാതകളുടെ ഉദ്ഘാടനം സർക്കാരിന്റെ നേട്ടമാണ്. കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനവും എടുത്തു പറയേണ്ടതാണെന്നും നയപ്രഖ്യാപനത്തിൽ ഗവർണർ വ്യക്തമാക്കി.

പ്രസംഗം ആരംഭിക്കുമ്പോൾ ബഹളം വെച്ച പ്രതിപക്ഷത്തോട് മിണ്ടാതിരിക്കാനും ഗവർണർ ആവശ്യപ്പെട്ടു. നിങ്ങൾ എന്റെ പ്രസംഗം കേൾക്കു എന്നായിരുന്നു ഗവർണർ പറഞ്ഞത്. ഇതോടെ പ്രതിപക്ഷാംഗങ്ങൾ ശാന്തരായിNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *