ശബരിമല: സുപ്രീം കോടതി വിധി എന്തായാലും നടപ്പാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് ബാധ്യതയുണ്ടെന്ന് ഗവർണർ

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ നിലപാട് വ്യക്തമാക്കി ഗവർണർ പി സദാശിവം. സുപ്രീം കോടതി വിധി എന്തായാലും അത് നടപ്പാക്കാൻ സർക്കാരുകൾക്ക് ബാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനമൊഴിയുന്നതിന് മുമ്പ് രാജ്ഭവനിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

ശബരിമല വിധിയുമായി ബന്ധപ്പെട്ട പുന:പരിശോധനാ ഹർജികൾ നിലനിൽക്കുന്നതിനാൽ അതേ കുറിച്ച് സംസാരിക്കുന്നത് കോടതിയലക്ഷ്യമാകുും. നമ്മുടെ ജുഡീഷ്യൽ സംവിധാനത്തിന്റെ സ്വതന്ത്ര സംവിധാനത്തിന് ഇന്നെന്തെങ്കിലും തടസ്സമുള്ളതായി വിശ്വസിക്കുന്നില്ല.

കൊളീജയത്തിൽ ചർച്ചയാകാത്ത കാര്യങ്ങളും അടുത്ത ദിവസം മാധ്യമങ്ങളിൽ വാർത്തയാകുന്നു. അത് നല്ല പ്രവണതയല്ല. ഗവർണർമാർക്ക് കേന്ദ്രത്തിന്റെ താത്പര്യം അനുസരിച്ച് പ്രവർത്തിക്കേണ്ടി വരുന്നുവെന്ന വിമർശനവും ശരിയല്ല. ഗവർണറുടെ ചുമതല നിശബ്ദമാണ്. ക്രമസമാധാന പ്രശ്‌നം ഉടലെടുക്കുമ്പോഴാണ് ഗവർണറുടെ ഇടപെടൽ ആവശ്യമുള്ളത്.

സംസ്ഥാന സർക്കാരുമായി യോജിച്ച് പ്രവർത്തിക്കാനായി. പ്രളയകാലത്ത് മലയാളികളിൽ കണ്ട ഐക്യം കേരളാ പുനർനിർമാണത്തിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഐക്യമാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *