ശബരിമല വിധി നടപ്പാക്കും, നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കും; ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം

  • 155
    Shares

പതിനാലാം നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കം. ഗവർണർ പി സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കമായത്. ഗവർണരുടെ പ്രസംഗം തടസ്സപ്പെടുത്താൻ പ്രതിപക്ഷം ശ്രമം നടത്തിയെങ്കിലും പ്രസംഗം ശ്രദ്ധിക്കൂവെന്ന് ഗവർണർ ശാസിക്കുകയും ചെയ്തു.

കേന്ദ്രസർക്കാരിനെ നയപ്രഖ്യാപന പ്രസംഗത്തിൽ കുറ്റപ്പെടുത്തിയും ഗവർണർ സംസാരിച്ചു. വികസനം നേടിയെന്ന അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ സംസ്ഥാനത്തിന് സഹായം നിഷേധിക്കുകയാണെന്ന് ഗവർണർ കുറ്റപ്പെടത്തി. ഭരണഘടനമൂല്യങ്ങൾ ഉയർത്തിക്കാട്ടിയാണ് സർക്കാർ ഭരണം തുടരുന്നത്. ലിംഗനീതിയിലുറച്ചാണ് സർക്കാർ മുന്നോട്ടുപോകുന്നത്. നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കും

ശബരിമല യുവതി പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. നവോത്ഥാന സംഘടനകളുടെ സഹായത്തോടെ സർക്കാർ സംഘടിപ്പിച്ച വനിതാ മതിൽ വൻ വിജയമായിരുന്നു. ഏറ്റവും പുതിയ ക്രൈം റോക്കോർഡ്‌സ് ബ്യൂറോ കണക്ക് പ്രകാരം വർഗീയ കലാപങ്ങൾ നടക്കാത്ത ഏക സംസ്ഥാനം കേരളമാണ്.

പ്രളയം നേരിടാൻ സർക്കാർ എല്ലാ മാർഗങ്ങളും ഉപയോഗിച്ചു. പ്രളയക്കെടുതിയിൽ സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ പരമാവധി ശ്രമിച്ചു. കേരളത്തിന് സഹായം നൽകിയ മറ്റ് സംസ്ഥാനങ്ങളെയും വിദേശമലയാളികളെയും സ്‌കൂൾ കുട്ടികൾ അടക്കം കേരളത്തിലെ ജനങ്ങൾ നൽകിയ തുകകൾക്കും നന്ദി അഅറിയിക്കുന്നു. സാലറി ചലഞ്ചിലൂടെ ഒരു മാസത്തെ ശമ്പളം നൽകാൻ തയ്യാറായവർക്കും നയപ്രഖ്യാപനത്തിൽ ഗവർണർ നന്ദി അറിയിച്ചു

കേന്ദ്ര-സംസ്ഥാന ബന്ധം ഉലഞ്ഞ അവസ്ഥയിലാണ്. സംസ്ഥാനത്തിന് അർഹമായ സഹായം നൽകുന്നതിൽ കേന്ദ്രം അലംഭാവം കാണിക്കുന്നു. കേരളത്തിന് കൃത്യമായ ഫണ്ടുകളോ പദ്ധതികളോ നൽകുന്നില്ല. വികസനം ഇപ്പോഴും സർക്കാരിന്റെ മുഖമുദ്രയാണെന്ന് ഗവർണർ പറഞ്ഞു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *