33 ഉത്പന്നങ്ങളുടെ ജി.എസ്.ടി നിരക്ക് കുറയ്ക്കാൻ തീരുമാനം; തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്ന് കോൺഗ്രസ്

  • 10
    Shares

33 ഉത്പന്നങ്ങളുടെ ജി.എസ്.ടി നിരക്ക് കുറയ്ക്കാൻ തീരുമാനമായി. ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയിൽ ചേർന്ന 31ാമത് ജി.എസ്.ടി കൗൺസിലിലാണ് തീരുമാനം.

26 ഉത്പന്നങ്ങളുടെ നികുതി 18ൽ നിന്ന് പന്ത്രണ്ടും അഞ്ചും ശതമാനമായി കുറയും. ഏഴ് ഉത്പന്നങ്ങളുടെ ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമാക്കി കുറയ്ക്കാനും തീരുമാനമായി

സിമന്റ് അടക്കമുള്ള ഉത്പന്നങ്ങളുടെ നികുതി 29 ശതമാനത്തിൽ നിന്ന് 18 ശതമാനമാക്കി കുറച്ചു. കൗൺസിൽ യോഗം തീർന്നതിന് ശേഷം മാത്രമേ ഏതെല്ലാം ഉത്പന്നങ്ങളുടെ നികുതിയാണ് കുറച്ചതെന്ന കാര്യം വ്യക്തമാകുകയുള്ളു. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള രാഷ്ട്രീയക്കളിയാണ് ഇതെന്ന് കോൺഗ്രസ് ആരോപിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *