ഒത്തുപിടിച്ചാൽ മലയും പോരും; എഫ് ബി കമന്റുകളുടെ ഗിന്നസ് റെക്കോർഡ് മറികടന്ന് ജിഎൻപിസി പോസ്റ്റ്

  • 37
    Shares

ഫേസ്ബുക്കിലെ ഏറ്റവും വലിയ മലയാളി ഗ്രൂപ്പായ ജി എൻ പി സിക്ക് ഗിന്നസ് റെക്കോർഡ്. ഫേസ്ബുക്കിൽ ഏറ്റവുമധികം കമന്റുകൾ ലഭിച്ച പോസ്‌റ്റെന്ന റെക്കോർഡാണ് ജി എൻ പി സി നേടിയിരിക്കുന്നത്. വലിയ ക്യാമ്പയിനെ തുടർന്നായിരുന്നു ഗ്രൂപ്പിന്റെ റെക്കോർഡ് പ്രകടനം. അംഗങ്ങളെല്ലാവരും ഒരേ ലക്ഷ്യത്തോടെ പ്രവർത്തിച്ചപ്പോൾ രണ്ട് കോടിയിലധികം കമന്റുകൾ നേടിയാണ് ജി എൻ പി സി റെക്കോർഡ് സ്വന്തമാക്കിയത്.

സെപ്റ്റംബർ 29നാണ് റെക്കോർഡ് ലക്ഷ്യം വെച്ചു കൊണ്ടുള്ള പോസ്റ്റ് ജി ൻ പി സിയിൽ വരുന്നത്. വെറും എട്ട് ദിവസത്തെ ശ്രമം കൊണ്ട് രണ്ട് കോടിയിലധികം കമന്റുകൾ പോസ്റ്റിന് ലഭിച്ചു. റെക്കോർഡ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനായുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചിട്ടുണ്ട്.

അതിവേഗത്തിൽ 17 മില്യൺ കമന്റുകൾ ലഭിച്ച പോസ്റ്റ്, കൂടുതൽ കമന്റുകൾ ലഭിച്ച ഗ്രൂപ്പ് പോസ്റ്റ് തുടങ്ങിയ നേട്ടങ്ങളും ജി എൻ പി സി സ്വന്തമാക്കിയിട്ടുണ്ട്. 21 ലക്ഷം അംഗങ്ങളാണ് ജി എൻ പി സിയിൽ ഉള്ളത്. ഫേസ്ബുക്കിലെ തന്നെ ഏറ്റവും വലിയ രഹസ്യ ഗ്രൂപ്പാണിത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *