എച്ച് 1 എൻ 1 പടരുന്നു; സംസ്ഥാനത്ത് ജാഗ്രതാ നിർദേശം

പ്രളയ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് എച്ച് 1 എൻ 1 ജാഗ്രതാ നിർദേശം. മൂന്ന് പേർ എച്ച് 1 എൻ 1 ബാധിച്ച് മരിക്കുകയും 38 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.

ദുരിതാശ്വാസ ക്യാമ്പുകളിലായി നിരവധി പേർ ഇപ്പോഴും കഴിയുന്നുണ്ട്. ഈ സാഹചര്യത്തിൽ രോഗം പടരാനുള്ള സാധ്യത കൂടുതലാണ്. എല്ലാ ആശുപത്രികളിലും ആവശ്യമായ മരുന്ന് എത്തിച്ചതായും ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു.

പനി, വരണ്ട ചുമ, ജലദോഷം, തൊണ്ടവേദന, വിറയൽ, മൂക്കൊലിപ്പ്, എന്നിവയാണ് രോഗത്തിന്റെ ലക്ഷണങ്ങൾ. ചെറിയ തോതിലുള്ള ലക്ഷണങ്ങൾ ഉള്ളവർ ആദ്യഘട്ടത്തിൽ തന്നെ ചികിത്സ തേടണം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *