മഴക്കെടുതിയിൽ സംസ്ഥാനത്ത് നാല് പേർ കൂടി മരിച്ചു; വ്യാഴാഴ്ച വരെ ജാഗ്രതാ നിർദേശം

Loading...

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മഴക്കെടുതിയിൽ നാല് പേർ കൂടി മരിച്ചു. ഒരാളെ കാണാതായി. മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം എട്ടായി.

കോട്ടയം കിടങ്ങൂരിൽ മനേഷ് സെബാസ്റ്റിയൻ എന്ന യുവാവ് വെള്ളക്കെട്ടിൽ വീണു മരിച്ചു. കൊച്ചി വൈപ്പിനിൽ ചുറ്റുമതിൽ ഇടിഞ്ഞുവീണ് നിർമാണ തൊഴിലാളിയായ തങ്കവേലു മരിച്ചു. ഒരാൾക്ക് അപകടത്തിൽ പരുക്കേറ്റു. തൃശ്ശൂർ പുത്തൻചിറയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി വിഷ്ണു മരിച്ചു. കൊല്ലം നീണ്ടകരയിൽ നിന്ന് കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളിൽ ഒരാളായ സഹായരാജുവിന്റെ മൃതദേഹം തീരത്തടിഞ്ഞു. മറ്റ് രണ്ട് പേരെ കണ്ടെത്താനായില്ല

കണ്ണൂർ മണിക്കടവിൽ ജീപ്പ് പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്ക് മറിഞ്ഞ് ഒരാളെ കാണാതായി. കാരിത്തടത്തിൽ ലിതീഷിനെയാണ് കാണാതായത്. മൂന്ന് പേർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. സംസ്ഥാനത്ത് വ്യാഴാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തിങ്കളാഴ്ച കണ്ണൂർ വയനാട് കോഴിക്കോട് ജില്ലകളിലും ചൊവ്വാഴ്ച കാസർകോട്, കണ്ണൂർ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

17 ദുരിതാശ്വാസ ക്യാമ്പുകൾ സംസ്ഥാനത്താകെ തുറന്നിട്ടുണ്ട്. 260 കുടുംബങ്ങളിൽ നിന്നായി 1142 പേർ ക്യാമ്പുകളിൽ കഴിയുന്നു. കാസർകോട് ജില്ലയിൽ നിരവധി ഇടങ്ങളിൽ വെള്ളം കയറി. മണ്ണിടിഞ്ഞുവീണ് വിവിധയിടങ്ങളിൽ ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. ജില്ലയുടെ താഴ്ന്ന ഭാഗങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. 18ന് രാത്രി ആരംഭിച്ച മഴ ഇടതടവില്ലാതെ പെയ്തുകൊണ്ടിരിക്കുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *