ജീവിക്കാൻ വേണ്ടി ഒരുപാട് കഷ്ടപ്പെടുന്നുണ്ട്; ഉപദ്രവിക്കരുത്, എങ്ങനെയെങ്കിലും ജീവിച്ചോളാം

  • 86
    Shares

കൊച്ചി തമ്മനത്ത് കോളജ് യൂനിഫോം ധരിച്ച് മീൻ വിൽപ്പന നടത്തിയെന്ന വാർത്തയെ തുടർന്ന് ആദ്യം അഭിനന്ദനങ്ങളും പിന്നീട് അസഭ്യവർഷവും ഏറ്റുവാങ്ങേണ്ടി വന്ന ഹനാൻ പ്രതികരണവുമായി രംഗത്ത്. മീൻ വിൽപ്പന നടത്തിയെന്ന് ജീവിക്കാൻ വേണ്ടിയാണ്. മനസ്സാ അറിയാത്ത കാര്യത്തിനാണ് വിമർശനം ഏറ്റുവാങ്ങേണ്ടി വരുന്നതെന്നും ഹനാൻ പറഞ്ഞു

ഏഴാം ക്ലാസിൽ തുടങ്ങിയതാണ് കഷ്ടപ്പാടും ദുരിതങ്ങളും. പഠിക്കാൻ വേണ്ടി നിരവധി ജോലികൾ ചെയ്തിട്ടുണ്ട്. അതിലൊന്ന് മാത്രമാണ് മീൻ വിൽപ്പനയെന്നും ഹനാൻ പറഞ്ഞു. ഹനാന് പിന്തുണയുമായി കോളജ് പ്രിൻസിപ്പലും രംഗത്തുവന്നിട്ടുണ്ട്.

കളമശ്ശരിയിലാണ് താനാദ്യം മീൻവിൽപ്പന നടത്തിയത്. ചിലരുടെ ഭാഗത്ത് നിന്ന് മോശം അനുഭവം ഉണ്ടായതിനെ തുടർന്നാണ് തമ്മനത്ത് വിൽപ്പനക്കെത്തിയത്. മൂന്ന് ദിവസമേ തമ്മനത്ത് വന്നിട്ട് ആയിട്ടുള്ളു. ആരും ഇല്ലാതിരുന്നപ്പോഴും വളരെ കഷ്ടപ്പെട്ടാണ് ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നത്. സോഷ്യൽ മീഡിയയിലൂടെ ആക്രമിച്ച് തന്റെ ജീവിതം ഇല്ലാതാക്കരുതെന്നും ഹനാൻ അഭ്യർഥിക്കുന്നു

കോളജ് ഡയറക്ടറുടെ ലൈവ്

Posted by Paijas Moosa on 2018 m. Liepa 25 d., TrečiadienisNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *