ഹനാനെ തന്റെ സിനിമയിൽ അഭിനയിപ്പിക്കുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് അരുൺ ഗോപി

Loading...
  • 54
    Shares

തമ്മനത്ത് മീൻ വിൽക്കുന്ന വിദ്യാർഥിനി എന്ന വാർത്തയിലൂടെ പ്രശസ്തയായ ഹനാനെ തന്റെ പുതിയ ചിത്രത്തിൽ അഭിനയിപ്പിക്കുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് സംവിധായകൻ അരുൺ ഗോപി. ഹനാൻ ദരിദ്ര പശ്ചാതലത്തിൽ നിന്നുള്ള കുട്ടിയാണെന്ന കാര്യം തനിക്ക് നല്ല ബോധ്യമുണ്ടെന്നും അരുൺ ഗോപി മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു

ഹനാനെ കുറിച്ചുള്ള വാർത്ത ഷെയർ ചെയ്തപ്പോൾ കുട്ടിക്ക് സിനിമയിൽ ഒരവസരം നൽകിക്കൂടേയെന്ന് ഒരു മാധ്യമപ്രവർത്തകൻ കമന്റിട്ടു. നോക്കാമെന്ന് താൻ മറുപടിയും പറഞ്ഞു. ഇതാണ് യഥാർഥത്തിൽ നടന്നത്. ഡബ്ബിംഗ് ആർട്ടിസ്റ്റായോ, മറ്റോ അവസരം നൽകാമെന്നാണ് ആദ്യം കരുതിയിരുന്നത്. കുട്ടിയെ വിളിച്ച് സംസാരിച്ചപ്പോഴാണ് അഭിനയിക്കാനാണ് താത്പര്യമെന്ന് അറിഞ്ഞത്. ഇതേ തുടർന്നാണ് അഭിനയിപ്പിക്കാൻ തീരുമാനിച്ചതെന്നും അരുൺ ഗോപി പറഞ്ഞു

പെൺകുട്ടി സാമ്പത്തിക ശേഷിയില്ലാത്ത കുടുംബത്തിൽ നിന്നുള്ളതാണെന്ന് നേരത്തെ മനസ്സിലായതാണ്. അതിനാൽ തന്നെ അഭിനയിപ്പിക്കുമെന്ന തീരുമാനത്തിൽ മാറ്റമില്ല. സിനിയമുടെ പബ്ലിസിറ്റിയുടെ ഭാഗമാണ് ഇതൊക്കെയെന്ന പ്രചാരണങ്ങൾ അവാസ്തവമാണെന്നും അരുൺ ഗോപി പറഞ്ഞു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *