മീൻ വിൽപ്പന നാടകമായിരുന്നോ; പ്രതികരണവുമായി ഹനാൻ തന്നെ രംഗത്ത്

  • 290
    Shares

പഠനത്തിനായി മീൻ വിൽക്കുന്നത് സത്യമാണെന്നും ജീവിക്കാൻ വേണ്ടിയാണ് മാന്യമായി തൊഴിൽ ചെയ്യുന്നതെന്നും ഹനാൻ. സമൂഹ മാധ്യമങ്ങൾ വഴി ഇന്നലെ രാത്രിയോടെ തെറ്റായ സന്ദേശങ്ങൾ പ്രചരിച്ച് തുടങ്ങിയതോടെ കടുത്ത മാനസിക സംഘർഷത്തിലാണ് ഈ വിദ്യാർഥിനി

മാതൃഭൂമി പത്രത്തിലാണ് ഹനാന്റെ ജീവിത കഥ ആദ്യം വന്നത്. ഇതിന് പിന്നാലെ ഹനാനെ സോഷ്യൽ മീഡിയ ഏറ്റെടുത്തു. വൈകുന്നേരത്തോടെ സംവിധായകൻ അരുൺ ഗോപി തന്റെ പുതിയ ചിത്രത്തിൽ ഹനാന് വേഷം വാഗ്ദാനം ചെയ്തു രംഗത്ത് എത്തി. എന്നാൽ വൈകുന്നേരത്തോടെ കഥകളെല്ലാം മാറി. സിനിമക്ക് വേണ്ടിയുള്ള പ്രമോഷനായിരുന്നു മീൻ വിൽപ്പന എന്നായിരുന്നു ആരോപണം. ഇതോടെ ഹനാന്റെയും അരുൺ ഗോപിയുടെയും ഫേസ്ബുക്ക് പേജിൽ അസഭ്യം വിളികളുമായി ഏറെ പേർ എത്തി

എന്നാൽ സിനിമയുടെ പ്രചാരണത്തിനായി മീൻ വിറ്റുവെന്ന ആരോപണം തെറ്റാണെന്ന് ഹനാൻ പറയുന്നു. കലഭവൻ മണിയുടെ കാലത്ത് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ ലഭിച്ചിരുന്നു. ചില പരിപാടികളുടെ അവതാരികയായും ജോലി നോക്കിയിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ മരണ ശേഷം കാര്യങ്ങൾ വഷളായി. അവസരങ്ങൾ ലഭിക്കാതെയായി. ഇതോടെയാണ് മീൻ വിൽപ്പന അടക്കമുള്ള ജോലികൾ ചെയ്യാൻ തുടങ്ങിയത്

തന്നെ സംവിധായകർ ആരും വിളിച്ചിട്ടില്ലെന്നും ഒരു വാഗ്ദാനവും നൽകിയിട്ടില്ലെന്നും ഹനാൻ പ്രതികരിക്കുന്നു. ഹനാന് പിന്തുണയുമായി കോളജ് പ്രിൻസിപ്പലും സഹപാഠികളും രംഗത്ത് വന്നിട്ടുണ്ട്. കോളജിലെ ഫീസ് അടക്കാൻ പോലും ഹനാൻ പലപ്പോഴും ബുദ്ധിമുട്ടാറുള്ളതായി തനിക്ക് അറിയാമെന്ന് പ്രിൻസിപ്പൽ പറയുന്നു. ഹനാന്റെ ജീവിത പശ്ചാത്തലം പരിതാപകരമാണെന്നും അദ്ദേഹം പറയുന്നു

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *