ഹുക്ക വലിക്കുന്ന വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഹനാൻ

  • 44
    Shares

താൻ ഹുക്ക വലിക്കുന്ന വീഡിയോ എടുത്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഹനാൻ ഹനാനി. കൊച്ചി മാരിയറ്റ് ഹോട്ടലിൽ വെച്ചാണ് ഹനാൻ ഹുക്ക വലിച്ചു നോക്കിയത്. ഒരു സിനിമാ ചർച്ചക്കായി മാരിയറ്റിൽ പോയപ്പോൾ ഹുക്ക കാണുകയും കൗതുകം കൊണ്ട് വലിച്ച് നോക്കുകയുമായിരുന്നുവെന്ന് ഹനാൻ പറയുന്നു. കൊച്ചി കമ്മീഷണർക്ക് ഹനാൻ പരാതി നൽകിയിട്ടുണ്ട്.

ലഹരിയോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ഇല്ലെന്ന ഉറപ്പിനാലാണ് ഇത് വലിച്ചത്. എന്നാൽ ഇതിന്റെ വീഡിയോ എടുത്ത ചിലർ ദുരുദ്ദേശ്യത്തോടെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു. ഇതിനിടെ ഒരു ഓൺലൈൻ മീഡിയയും ഇത് പ്രചരിപ്പിക്കുന്നതിൽ മുന്നിൽ നിന്നു. ഹനാനുമായി നടത്തിയ ടെലിഫോൺ സംഭാഷണം അടക്കമാണ് ഇവർ വാർത്ത നൽകിയത്.

കേരളത്തിന്റെ ദത്തുപുത്രിയെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ച ഹനാൻ മാരിയറ്റ് ഹോട്ടലിൽ 1000 രൂപക്ക് ഹുക്ക വലിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിക്കുന്നത്. പാവപ്പെട്ടവരായ ആളുകളൊന്നും വലിയ ഹോട്ടലുകളിൽ പോകരുതെന്നും നല്ല വസ്ത്രങ്ങൾ ധരിക്കരുതെന്നും കരുതുന്നവരാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്. ഞാൻ പട്ടിണി കിടക്കുന്നത് കാണാനാണ് അവർക്ക് സന്തോഷമെന്നും ഹനാൻ പറയുന്നു

ഒരു ഓൺലൈൻ പത്രത്തിലെ റിപ്പോർട്ടർ തന്നെ വിളിച്ച് കാര്യങ്ങൾ ചോദിക്കുകയും ഈ ടെലഫോൺ സംഭാഷണം അനുവാദം കൂടാതെ റെക്കോർഡ് ചെയ്ത് യൂ ട്യൂബിൽ അപ്ലോഡ് ചെയ്യുകയും ചെയ്തു. ഇതിനെതിരെയും കമ്മീഷണർക്ക് പരാതി നൽകിയതായി ഹനാൻ പറഞ്ഞു.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *