എഴുത്ത് തുടരുക തന്നെ ചെയ്യും, ഭീഷണികളിൽ പതറില്ല; ഹനാന്റെ വാർത്ത എഴുതിയ മാതൃഭൂമി ലേഖകൻ പ്രതികരിക്കുന്നു

  • 51
    Shares

മീൻ വിൽപ്പന നടത്തി സ്വന്തമായി അധ്വാനിച്ച് പഠിക്കുന്ന വിദ്യാർഥിനി ഹനാന്റെ വാർത്ത ആദ്യമായി പുറംലോകത്ത് എത്തിച്ച മാതൃഭൂമിയിലെ റിപ്പോർട്ടൽ അമൽ കെ ആർ വിവാദങ്ങളിൽ പ്രതികരണവുമായി രംഗത്ത്.

അമലിന്റെ കുറിപ്പ്

fവാർത്തയുടെ പിതൃത്വം സ്വന്തമാക്കാൻ ചിലർ കാണിച്ച തിടുക്കം ഒടുവിൽ അവസാനിച്ചത് രാത്രിയോടെ. അതിനിടെ വാർത്ത പല തരത്തിൽ വളച്ചൊടിച്ച് പലരും അവതരിപ്പിച്ചു. സൂര്യന് താഴെയുള്ള എന്ത് വിഷയത്തിലും അഭിപ്രായം പറയാൻ യോഗ്യത നേടിയ, സോഷ്യൽ മീഡിയ ആക്റ്റിടവിസ്റ്റ് പട്ടം നൽകി നമ്മൾ ആദരിച്ചു പോരുന്നവരും മറ്റും നല്ല രീതിയിൽ അഭിപ്രായം പറഞ്ഞു. പിന്നീട് എന്നെയും സിനിമ സംവിധായകൻ അരുൺ ഗോപിയെയും ഹനാനിനെയും ചേർത്ത് പല കഥകൾ. മോഹൻലാൽ എന്ന നടന്റെ കൂടെയുള്ള ഫെയ്‌സ്ബുക്ക് പ്രൊഫൈൽ ഫോട്ടോ വരെ പലർക്കും കഥയുണ്ടാക്കാനുള്ള വിഷയമായി. ഇതിനിടെ എന്നെ അപമാനിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ നിരവധി പോസ്റ്റുകൾ. സിനിമക്കാരോട് പണം വാങ്ങി എന്ന് വരെ ആരോപണം. സിനിമ തീയേറ്ററിൽ പോയി കാണാറുണ്ടെന്നല്ലാതെ എനിക്ക് സിനിമയുമായി യാതൊരു ബന്ധവുമില്ല.

ഹനാൻ എന്ന പെൺകുട്ടിയുടെ വാർത്ത ഞാൻ മറ്റുള്ളവർക്ക് പ്രചോദനം ആകട്ടെ എന്ന് കരുതിയാണ് നൽകിയത്. എന്നാൽ വാർത്ത വന്നതിന് പിന്നാലെ മറ്റുള്ളവർ സഹായം നൽകണമെന്ന് അറിയിച്ച് നിരന്തരം വിളിക്കുകയായിരുന്നു. സിനിമയിലെ വേഷം നൽകിയതും നായികയാക്കിയതുമൊന്നും ഞാനല്ല. ഈ വാർത്തകൾ പുറത്തുവിട്ടതും ഞാനല്ല.

ഞാൻ കണ്ട വാർത്തയാണ് ചെയ്തത്. അതിൽ ഞാൻ ഇന്നും ഉറച്ചു നിൽക്കുന്നു. അതാണ് എന്റെ പണി. അതിന്റെ പിന്നാമ്പുറങ്ങളിൽ ഇറങ്ങി പോയി മുന്നാധാരം എടുക്കാൻ താൽപര്യമുള്ളവർ ആ പണി തുടരുക.

ബുധനാഴ്ച മുതൽ എനിക്കെതിരെ നടത്തിയ സൈബർ ആക്രമണങ്ങൾ ഇപ്പോഴും തുടരുകയാണ്. ഈ സമയം എന്നെ പിന്തുണച്ചവർക്ക് നന്ദി. സൈബർ ആക്രമണങ്ങളിൽ എനിക്ക് ധൈര്യം തന്ന മാതൃഭൂമി പത്രത്തിനോടും പത്രസ്ഥാപനത്തിലെ സഹപ്രവർത്തകരോടും മാനേജ്‌മെന്റിനോടും നന്ദി. മറ്റു പത്രങ്ങളിൽ നിന്നുള്ള സുഹൃത്തുകൾക്കും എന്റെ മറ്റു സുഹൃത്തുകൾക്കും ട്രോളന്മാർക്കും സന്തോഷം അറിയിക്കുന്നു. ഹാനാനിന് പിന്തുണ അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും, വി.എസ്. അച്യുതാനന്ദനും നന്ദി.

സോഷ്യൽ മീഡിയയിലൂടെ ആക്രമിക്കാം, എന്തും എഴുതാം, എന്ത് തെറി വിളികൾ വേണമെങ്കിൽ വിളിക്കുകയും ചെയ്യാം. അവ പിന്നീട് പിൻവലിക്കാം, മറ്റു ചിലർക്ക് മാറ്റി പറയാം, ക്ഷമയും ചോദിക്കാം. പക്ഷേ ഒന്നോർക്കണം, ആ സമയം എതിരെ നിൽക്കുന്നവനും അവന്റെ കുടുംബവും അനുഭവിക്കുന്ന മാനസികവിഷമങ്ങൾ. അത് അനുഭവിക്കുമ്പോൾ മാത്രമേ അതിന്റെ തീവ്രത തിരിച്ചറിയാൻ സാധിക്കൂ.

സമൂഹമാധ്യമങ്ങളിൽ കൂടി ഒരു വിഷയത്തോടും പ്രതികരിക്കാത്ത ആളാണ് ഞാൻ. ഇന്ന് വിശദീകരണം നൽകിയത് ഇന്നലെ രാവിലെ മുതൽ വിമർശനങ്ങൾക്ക് സമൂഹ മാധ്യമങ്ങളിലൂടെ മറുപടി നൽകൂ എന്ന് പല സുഹൃത്തുക്കളും പറഞ്ഞതിനെ തുടർന്നാണ്. പത്രത്തിലൂടെ വന്ന വാർത്തയ്ക്ക് പത്രത്തിലൂടെ തന്നെ മറുപടി പറയുന്നതാണ് ഉചിതം. ശേഷം സമൂഹമാധ്യമത്തിൽ കൂടി മറുപടി പറഞ്ഞാൽ മതി എന്ന് പലരും നിർദേശിച്ചു. അതാണ് ഇപ്പോൾ വിശദീകരിക്കുന്നത്. സോഷ്യൽ മീഡിയ നല്ല കാര്യങ്ങൾക്ക് ഒരുപാട് പേർ ഉപയോഗിക്കുന്നുണ്ട്. മാധ്യമങ്ങൾ കാണാത്ത പല വാർത്തകളും പുറത്ത് കൊണ്ടുവന്നിട്ടുണ്ട്. അതിനിയും തുടരട്ടെ.
സോഷ്യൽ മീഡിയ പോലെ അല്ല ഒരു പത്രം, ഒരു വാർത്ത പത്രത്തിൽ അടിച്ച് വന്നാൽ അത് പിന്നെ തിരിച്ചെടുക്കാൻ കഴിയില്ല. അതിനാൽ വിശ്വാസീയമായ കാര്യങ്ങളാണ് ഞാൻ എഴുതുക. അതു തുടരുക തന്നെ ചെയ്യും.. ഒരു കാര്യം കൂടി ഹനാനെ ഇനി ഉപദ്രവിക്കരുത്…

കെ.ആർ. അമൽ

'രാവിലെ 60 കി.മീ അകലെയുള്ള കോളേജില്‍ വൈകിട്ട് യൂണിഫോമില്‍ മീന്‍ വില്‍പ്പന' എന്ന തലക്കെട്ടോടെ 25-ന് മാതൃഭൂമിയില്‍…

Posted by Amal Kr on 2018 m. Liepa 27 d., PenktadienisNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *