ചമ്പക്കര മാർക്കറ്റിൽ ഹനാൻ വരാറുണ്ട്; സത്യം വ്യക്തമാക്കി മണികണ്ഠൻ

  • 30
    Shares

പഠനാവശ്യത്തിനായി മീൻ വിൽപ്പനക്ക് ഇറങ്ങേണ്ടി വന്ന വിദ്യാർഥിനി ഹനാന് പിന്തുണയുമായി നടൻ മണികണ്ഠൻ ആചാരി. ഹനാന് എതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനങ്ങളും അസഭ്യവർഷവും ഏറിയതോടെയാണ് മണികണ്ഠൻ ആചാരി രംഗത്തുവന്നത്

എന്റെ ജീവിതം തുടങ്ങിയ ചമ്പക്കര മത്സ്യമാർക്കറ്റിൽ കൂട്ടുകാരോട് ഹനാനെ കുറിച്ച് അന്വേഷിച്ചിരുന്നു. മീൻ എടുക്കാനായി ഈ കുട്ടി മാർക്കറ്റിൽ വരാറുണ്ടെന്നും മണികണ്ഠൻ പറഞ്ഞു.

സ്വന്തം അധ്വാനത്തിലൂടെ ജീവിക്കാനും പഠിക്കാനും ശ്രമിക്കുന്ന പെൺകുട്ടിയുടെ മനസ്സിനെ അംഗീകരിക്കുന്നു. അരുൺ ഗോപി-പ്രണവ് മോഹൻലാൽ ചിത്രത്തിന് ഇത്തരം പ്രൊമോഷന്റെ ആവശ്യമുണ്ടെന്ന് മലയാളികളിൽ ആരും വിശ്വസിക്കുമെന്ന് തോന്നുന്നില്ല.

ഹനാൻ പബ്ലിസിറ്റിക്ക് വേണ്ടി നാടകം കളിക്കുകയായിരുന്നുവെന്നാണ് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നത്. ഇതോടെ വിശദീകരണവുമായി ഹനാനും കോളജ് പ്രിൻസിപ്പലും സഹപാഠികളും രംഗത്തുവന്നിരുന്നു

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *