ഹനാന്റെ മുഖത്തെ ചിരി കണ്ടപ്പോൾ സന്തോഷം തോന്നി; സർക്കാർ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി

Loading...
  • 19
    Shares

മീൻ വിൽപ്പന നടത്തിയ പഠനത്തിനാവശ്യമായ പണം സ്വന്തമായി സമ്പാദിക്കുന്ന കോളജ് വിദ്യാർഥിനി ഹനാനെ സർക്കാർ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രാവിലെ മുഖ്യമന്ത്രിയുമായി ഹനാൻ കൂടിക്കാഴ്ച നടത്തിയിരുന്നു

തനിക്കെതിരെ നടന്ന സൈബർ ആക്രമണത്തിലെ പ്രതികളെ പോലീസ് പിടികൂടിയതിലും സർക്കാർ നൽകിയ പിന്തുണക്കും ഹനാൻ മുഖ്യമന്ത്രിയോട് നന്ദി പറഞ്ഞു. മന്ത്രിസഭാ യോഗം കഴിഞ്ഞപ്പോഴാണ് ഹനാൻ എത്തിയത്. ആ കുട്ടിയുടെ ചിരി കണ്ടപ്പോൾ സന്തോഷം തോന്നിയതായി മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന്റെ എല്ലാ സംരക്ഷണവും കുട്ടിക്ക് ഉണ്ടാകുമെന്ന് ഉറപ്പ് നൽകി. ഉദ്യോഗസ്ഥർക്ക് ഇതുസംബന്ധിച്ച നിർദേശം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു

താൻ സർക്കാരിന്റെ മകളാണെന്നായിരുന്നു കൂടിക്കാഴ്ചക്ക് ശേഷം ഹനാൻ പ്രതികരിച്ചത്. ഖാദി ബോർഡ് ഉപാധ്യക്ഷ ശോഭനാ ജോർജിനൊപ്പമാണ് ഹനാൻ മുഖ്യമന്ത്രിയെ കാണാനെത്തിയത്. മുഖ്യമന്ത്രി സംരക്ഷണം ഉറപ്പ് നൽകിയതായും തന്നെ ഇനിയാർക്കും കൈവെക്കാൻ സാധിക്കില്ലെന്നും ഹനാൻ പറഞ്ഞു

ഹനാൻ വന്നു കണ്ടിരുന്നു. മന്ത്രിസഭായോഗം കഴിഞ്ഞെത്തിയപ്പോൾ ആയിരുന്നു ഹനാൻ വന്നത്. ആ കുട്ടിയുടെ മുഖത്തെ ചിരി കണ്ടപ്പോൾ…

Posted by Pinarayi Vijayan on 2018 m. Liepa 31 d., Antradienis



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *