താൻ സർക്കാരിന്റെ മകളെന്ന് ഹനാൻ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

  • 19
    Shares

പഠനത്തിനിടെ ഉപജീവനത്തിനായി തമ്മനത്ത് മീൻ വിൽപ്പന നടത്തി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന വിദ്യാർഥിനി ഹനാൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഖാദി ബോർഡ് ഉപാധ്യക്ഷ ശോഭനാ ജോർജിനൊപ്പമാണ് ഹനാൻ മുഖ്യമന്ത്രിയെ കാണാനെത്തിയത്.

താൻ സർക്കാരിന്റെ മകളാണെന്നായിരുന്നു കൂടിക്കാഴ്ചക്ക് ശേഷം ഹനാന്റെ പ്രതികരണം. തന്നെ ഇനി ആർക്കും കൈവെക്കാൻ കഴിയില്ല. ഒരാൾക്കും തന്റെ നെറ്റിയിലേക്ക് വെടിയുതിർക്കാനാകില്ല. എല്ലാ സംരക്ഷണവും മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും ഹനാൻ പറഞ്ഞു

അതേസമയം ഖാദി ബോർഡിന്റെ ഓണം ബക്രീദ് ഖാദി മേളയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി കനകക്കുന്ന് കൊട്ടാരത്തിൽ നടക്കുന്ന ഖാദി ഫാഷൻ ഷോയിൽ ഹനാനും പങ്കെടുക്കും. മുഖ്യമന്ത്രി ഹനാന് ചടങ്ങിൽ പുരസ്‌കാരവും സമ്മാനിക്കും.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *