ഹനാനെ അധിക്ഷേപിച്ച സംഭവത്തിൽ ന്യൂനപക്ഷ കമ്മീഷൻ കേസെടുത്തു

  • 19
    Shares

കോളജ് വിദ്യാർഥിനി ഹനാനെ സമൂഹ മാധ്യമങ്ങൾ വഴി അധിക്ഷേപിച്ച സംഭവത്തിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ കേസെടുത്തു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. ഏഴ് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയോട് കമ്മീഷൻ നിർദേശിച്ചു

ഹനാനെ അധിക്ഷേപിച്ചവർക്കെതിരെ കേസെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ നിർദേശം നൽകിയിരുന്നു. കൂടാതെ ഹനാന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് എറണാകുളം കലക്ടറോട് മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. ഹനാനെ അധിക്ഷേപിച്ച സംഭവത്തിൽ വയനാട് സ്വദേശി നൂറൂദ്ദീൻ ഷെയ്ക്കിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രിക്ക് പുറമെ സംസ്ഥാന വനിതാ കമ്മീഷനും ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷൻ വി എസ് അച്യുതാനന്ദനും ഹനാന് പിന്തുണയുമായി രംഗത്തുവന്നിരുന്നു. ഹനാനെ അധിക്ഷേപിച്ചവർക്കെതിരെ കേസെടുക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഹനാന് പിന്തുണയുമായി രംഗത്തുവന്നതും പോലീസിനോട് കേസെടുക്കാൻ നിർദേശിച്ചതും

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *