ഹനാനെതിരെ വ്യാജപ്രചാരണവും അസഭ്യവർഷവും നടത്തിയവർക്കെതിരെ കേസെടുത്തു

  • 22
    Shares

ജീവിത സാഹചര്യങ്ങളോട് പൊരുതി സ്വന്തമായി സമ്പാദിച്ച് പഠിക്കുകയും കുടുംബം നോക്കുകയും ചെയ്യുന്ന വിദ്യാർഥിനി ഹനാനെ സോഷ്യൽ മീഡിയയിൽ അപകീർത്തിപ്പെടുത്തിയവർക്കെതിരെ കേസെടുത്തു. സംസ്ഥാന വനിതാ കമ്മീഷനാണ് കേസെടുത്തത്.

ഹനാനെതിരെ നടന്നത് സോഷ്യൽ മീഡിയ ഗുണ്ടായിസമെന്നാണ് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ വിശേഷിപ്പിച്ചത്. നാളെ കൊച്ചിയിൽ എത്തുമ്പോൾ ഹനാനെ നേരിട്ട് കാണുമെന്നും അവർ പറഞ്ഞു. ഹനാനെതിരെ വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ കേസെടുക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദനും ആവശ്യപ്പെട്ടിരുന്നു

ഹനാനെതിരെ കേട്ടാലറക്കുന്ന അസഭ്യം പറയുകയും വ്യാജ പ്രചാരണങ്ങൾ നടത്തുകയും ചെയ്തവർക്കെതിരെ പരാതി ഇല്ലാതെ തന്നെ കേസെടുക്കുമെന്ന് ഇന്നലെ പോലീസ് അറിയിച്ചിരുന്നു. ഇത്തരം അപകീർത്തികരമായ പോസ്റ്റുകളും സന്ദേശങ്ങളും പോലീസിന്റെ സൈബർ സുരക്ഷാ വിഭാഗം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ഫേസ്ബുക്കിലെ അടക്കം വിവിധ ഗ്രൂപ്പുകളെയും പോലീസ് നിരീക്ഷിക്കുന്നുണ്ട്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *