ഹനാനെ അധിക്ഷേപിച്ച വിശ്വൻ ചെറായിയെ റിമാൻഡ് ചെയ്തു; കൂടുതൽ അറസ്റ്റ് ഉടൻ

  • 16
    Shares

കോളജ് വിദ്യാർഥിനി ഹനാനെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ ഗുരുവായൂർ സ്വദേശി വിശ്വനാഥനെ റിമാൻഡ് ചെയ്തു. ഗുരുവായൂർ പുന്നയൂർക്കുളം ചെറായി സ്വദേശിയായ ഇയാൾ അശ്ലീലപരാമർശമാണ് ഹനാനെതിരെ നടത്തിയത്.

വിശ്വൻ ചെറായി എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നായിരുന്നു ഇയാളുടെ അധിക്ഷേപം. ഇത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. റിമാൻഡ് ചെയ്ത ഇയാളെ കൂടുതൽ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിൽ വാങ്ങും

ഹനാനെതിരെ ഫേസ്ബുക്കിൽ ലൈവ് വീഡിയോ ചെയ്ത വയനാട് സ്വദേശി നുറൂദ്ദീനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഹനാനെ അധിക്ഷേപിച്ച കൂടുതൽ പേരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് അറിയുന്നത്. സൈബർ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടാൻ പോലീസിന് മുഖ്യമന്ത്രി കർശന നിർദേശം നൽകിയിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *