ഹരീഷിന് എല്ലാ വിധ പിന്തുണയും നൽകുമെന്ന് സിപിഎം; സംഘ് ഭീഷണിയിൽ അടിയറവ് പറയരുത്

Loading...
  • 13
    Shares

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച എസ് ഹരീഷിന്റെ മീശ എന്ന നോവലിനെതിരെ സംഘ്പരിവാർ ഉയർത്തിയ വെല്ലുവിളിയും നോവലിസ്റ്റിനെതിരായ ആക്രമണവും സാംസ്‌കാരിക രംഗത്തേക്കുള്ള ഫാസിസ്റ്റ് ശക്തികളുടെ കടന്നുകയറ്റത്തിന് ഉദാഹരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

ഇത്തരം ഭീഷണികൾക്ക് മുന്നിൽ അടിയറവ് പറയാതെ ധീരമായ നിലപാടുയർത്തിപ്പിടിച്ച് മുന്നോട്ടു പോകുകയാണ് വേണ്ടത്. അത്തരം നിലപാട് ഹരീഷ് സ്വീകരിച്ചാൽ എല്ലാവിധ പിന്തുണ നൽകുമെന്നും കോടിയേരി വ്യക്തമാക്കി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ വർഗീയശക്തികളുടെ ഭീഷണികൾ പല രൂപത്തിൽ നടക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു

ഇത്തരം ഭീഷണികൾക്കും വെല്ലുവിളികൾക്കുമെതിരെ മതനിരപേക്ഷ മനസ്സുകൾ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ഹരീഷിന് പിന്തുണയുമായി കഴിഞ്ഞ ദിവസം മന്ത്രി ജി സുധാകരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തുവന്നിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *