ഹരീഷിന്റെ നോവൽ മീശ പിൻവലിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് വി എസ്

  • 11
    Shares

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ നിന്ന് എസ് ഹരീഷ് എഴുതിയ നോവൽ മീശ പിൻവലിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് വി എസ് അച്യുതാനന്ദൻ. സംഘ്പരിവാറിന്റെ ഭീഷണിക്ക് മുന്നിൽ മുട്ടുകുത്തരുത്. അസഹിഷ്ണുതയുടെ മുനയൊടിക്കാൻ എല്ലാ ജനാധിപത്യവാദികളും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരും എസ് ഹരീഷിന് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു. പ്രസിദ്ധീകരണം നിർത്തരുതെന്ന് മന്ത്രി ജി സുധാകരൻ ആവശ്യപ്പെട്ടു. സാഹിത്യകാരൻമാർ ശക്തമായി വിഷയത്തിൽ പ്രതികരഇക്കണമെന്നും മന്ത്രി വ്യക്തമാക്കുകയുണ്ടായി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സാഹിത്യകാരൻമാരായ എം മുകുന്ദൻ, പ്രഭാവർമ, എസ് ശാരദക്കുട്ടി, സച്ചിദാനനൻ തുടങ്ങിയവരും ഹരീഷിന് പിന്തുണയുമായി രംഗത്ത് വന്നിരുന്നു.

കേരളവും ഫാസിസ്റ്റ് ഭീഷണിയുടെ നിഴലിൽ ആയിരിക്കുകയാണെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. തങ്ങൾക്കിഷ്ടമില്ലാത്തത് എഴുതുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദമാക്കാനും കായികമായി ഇല്ലായ്മ ചെയ്യാനും സംഘ്പരിവാർ മടിക്കാറില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *