ദുരിതാശ്വസ പ്രവർത്തനത്തിനായി ചുമടെടുത്തു; എയർ ഫോഴ്‌സ് ജീവനക്കാരന്റെ വിവാഹം മുടങ്ങി

  • 66
    Shares

പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ചുമടെടുത്തതിന്റെ പേരിൽ എയർ ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ വിവാഹം മുടങ്ങി. തിരുവല്ല കവിയൂർ സ്വദേശി മനു എം നായരുടെ വിവാഹമാണ് മുടങ്ങിയത്. മനുവിന്റെ സുഹൃത്ത് കൂടിയായ ജ്യോത്സൻ ഹരി പത്തനാപുരമാണ് ഇക്കാര്യം അറിയിച്ചത്.

ഡൽഹി എയർഫോഴ്‌സ് അഡ്മിനിസ്‌ട്രേഷൻ വിഭാഗത്തിലാണ് മനു ജോലി ചെയ്യുന്നത്. വിവാഹ ആവശ്യങ്ങൾക്കായി ലീവെടുത്ത് നാട്ടിലെത്തിയപ്പോഴാണ് പ്രളയം ദുരിതം വിതക്കുന്നത്. ഉടനെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മനുവും സജീവമായി ഇടപെടുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ വിളിച്ചപ്പോൾ ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനത്തിലാണെന്ന് പറയുകയും ചെയ്തു. എന്നാൽ ഈ വിവാഹാലോചന പിന്നീട് മുടങ്ങുകയായിരുന്നു

അന്വേഷിച്ചപ്പോഴാണ് ദുരിതാശ്വാസ പ്രവർത്തനത്തിനിടെ ചാക്കുകളും മറ്റും തലചുമടായി ഹാളിൽ വെക്കുന്നതും ഹെലികോപ്റ്ററിൽ തലചുമടായി കയറ്റുന്നതും പെണ്ണിന്റെ വീട്ടുകാർ ഏതുവിധേനയോ കണ്ടതാണ് വിവാഹത്തിൽ നിന്നും പിൻമാറാൻ കാരണമെന്ന് അറിഞ്ഞത്. ചുമടെടുപ്പ് തന്നെയാണ് ജോലിയെന്ന് പെണ്ണിന്റെ വീട്ടുകാർ കരുതിക്കാണുമെന്നാണ് മനു പറയുന്നത്.

കാര്യങ്ങൾ പെണ്ണിന്റെ വീട്ടുകാരെ പറഞ്ഞ് ബോധ്യപ്പെടുത്തിക്കൂടെ എന്ന ചോദ്യത്തിന് താനൊരു പട്ടാളക്കാരനാണ്, ചിലപ്പോൾ ഇതുപോലുള്ള ദുരന്തമുഖങ്ങളിൽ ഇനിയും പോകേണ്ടി വരും. ഇപ്പോഴേ പിന്നിൽ നിന്നുള്ള വിളിയാണെങ്കിൽ പിന്നീടെങ്ങനെ സഹിക്കും ചേട്ടായി എന്നാണ് മനു ചോദിച്ചതെന്നും ഹരി പത്തനാപുരം പറയുന്നു.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *