എസ് ഡി പി ഐ വധഭീഷണി മുഴക്കിയ ദമ്പതികൾക്ക് സംരക്ഷണമൊരുക്കി സിപിഎം

Loading...
  • 171
    Shares

മതരഹിത വിവാഹം കഴിഞ്ഞതിനെ തുടർന്ന് എസ് ഡി പി ഐക്കാരുടെ വധഭീഷണി നേരിട്ട നവദമ്പതികൾക്ക് പിന്തുണയുമായി സിപിഎമ്മും ഡിവൈഎഫ്‌ഐയും. സിപിഎം ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി ഓഫീസിൽ എത്തിയ ഹാരിസണും ഷെഹാനയെയും നേതാക്കൾ സ്വീകരിക്കുകയും പിന്തുണ അറിയിക്കുകയുമായിരുന്നു

തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ ഹാരിസണും ഷെഹാനയും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. വിവാഹ ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വധഭീഷണി ഉയർന്നുതുടങ്ങിയത്.

തങ്ങൾക്ക് വധഭീഷണിയുണ്ടെന്ന കാര്യം ഫേസ്ബുക്ക് ലൈവ് വീഡിയോ വഴി ഇവർ തന്നെയാണ് ഭീഷണിയുടെ കാര്യം അറിയിച്ചത്. എസ് ഡി പി ഐക്കാരയ ഷംസി, നിസാർ തുടങ്ങിയവരാണ് ഭീഷണിപ്പെടുത്തുന്നതെന്ന് ഇവർ പറഞ്ഞിരുന്നു.

മതവും ജാതിയും നോക്കിയിട്ടല്ല വിവാഹം കഴിച്ചതെന്നും ഭർത്താവിനെയും കുടുംബത്തെയും കൊല്ലാൻ എസ് ഡി പി ഐക്കാർ ക്വട്ടേഷൻ നൽകിയിരിക്കുകയാണെന്നും ഷെഹാന പറഞ്ഞിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *