ഹർത്താൽ ആരംഭിച്ചു; ശബരിമല മേഖലയിൽ അക്രമികൾ ഇന്നും അഴിഞ്ഞാടുന്നു

  • 6
    Shares

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് തീവ്ര ഹിന്ദു സംഘടനകൾ സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. വ്യാപക അക്രമങ്ങളാണ് സംസ്ഥാനത്തുടനീളം ഹർത്താൽ അനുകൂലികളായ അക്രമികൾ നടത്തുന്നത്. കോഴിക്കോട് മൂന്ന് ബസുകൾക്ക് നേരെ കല്ലേറുണ്ടായി.

ശബരിമല സംരക്ഷണ സമിതിയും അന്താരാഷ്ട്ര ഹിന്ദു പരിഷത്തുമാണ് ഹർത്താൽ നടത്തുന്നത്. സംഘ്പരിവാറും ഹർത്താലിന് പിന്തുണ നൽകുന്നുണ്ട്. മലപ്പുറത്തും കുറ്റിപ്പുറത്തും കെ എസ് ആർ ടി സി ബസുകൾക്ക് നേരെ കല്ലേറുണ്ടായി.

പത്തനംതിട്ടയിൽ നിന്ന് പമ്പയിലേക്കുള്ള ബസുകൾ റദ്ദാക്കിയതോടെ നിരവധി അയ്യപ്പൻമാർ കുടുങ്ങിക്കിടക്കുകയാണ്. അതേസമയം ശബരിമല മേഖലയിൽ നിലയ്ക്കൽ, പമ്പ തുടങ്ങിയ പ്രദേശങ്ങളിൽ അക്രമികൾ ഇന്നും അഴിഞ്ഞാടുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *