ആത്മഹത്യയിലെ മുതലെടുപ്പ് ഹർത്താൽ: ബിജെപിക്കുള്ളിൽ ഭിന്നത രൂക്ഷമെന്ന് റിപ്പോർട്ട്

  • 44
    Shares

തിരുവനന്തപുരത്ത് ജീവിത നൈരാശ്യത്തെ തുടർന്ന് മുട്ടട സ്വദേശി സെക്രട്ടേറിയറ്റിന് മുന്നിൽ സ്വയം തീ കൊളുത്തി മരിച്ച സംഭവത്തിൽ രാഷ്ട്രീയ മുതലെടുപ്പിനായി ബിജെപി ഹർത്താലിൽ പ്രഖ്യാപിച്ചതിനെതിരെ സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ വിമർശനങ്ങൾ ഉയരുന്നു. കാര്യമായ കൂടിയാലോചനകൾ നടത്താതെയാണ് ചിലർ ഹർത്താൽ പ്രഖ്യാപിച്ചതെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം

വി മുരളീധരൻ ഗ്രൂപ്പ് തങ്ങളുടെ എതിരഭിപ്രായം കേന്ദ്ര നേതൃത്വത്തെ തുറന്ന് അറിയിച്ചിട്ടുണ്ട്. കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കളും ഹർത്താൽ പ്രഖ്യാപിച്ച നടപടിക്കെതിരെ രംഗത്തുവന്നു. ഹർത്താൽ വൻ ജനരോഷമാണ് ബിജെപിക്കെതിരെ ഉയർത്തിയത്.

തലസ്ഥാനത്തുണ്ടായിരുന്ന കോർ കമ്മിറ്റി അംഗങ്ങളുമായി ആലോചിക്കുക പോലുമില്ലാതെയാണ് ഹർത്താൽ പ്രഖ്യാപിച്ചതെന്ന് ഇവർ പറയുന്നു. ഹർത്താൽ കാര്യം ശ്രീധരൻ പിള്ളയെ വിളിച്ച് അന്വേഷിച്ചോയെന്ന് കെ സുരന്ദ്രൻ ഫോണിൽ പറയുന്നത് സമൂഹ മാധ്യമങ്ങളിൽ ലീക്കായി വന്ന് വൈറലാകുകയും ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *