കലാപ ഹർത്താലിൽ സ്വകാര്യ സ്വത്തുവകകൾ നശിപ്പിച്ച പ്രതികളുടെ സ്വത്തു കണ്ടുകെട്ടാൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം

  • 122
    Shares

ഹർത്താലിന്റെ മറവിൽ സ്വകാര്യ സ്വത്തുവസ്തുക്കൾ നശിപ്പിച്ച പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനായി ജില്ലാ പോലീസ് മേധാവികൾക്ക് നിർദേശം. പോലീസ് ആസ്ഥാനത്ത് നിന്നാണ് നിർദേശം വന്നിരിക്കുന്നത്. പ്രതികൾക്കെതിരെ പരാതിക്കാരെ കൊണ്ട് സിവിൽ കേസ് കൊടുപ്പിക്കാനും തീരുമാനമായിട്ടുണ്ട്

ഹർത്താൽ ദിനത്തിൽ സ്വകാര്യ വ്യക്തികളുടെ വാഹനങ്ങൾ, വ്യാപര സ്ഥാപനങ്ങൾ, ഓഫീസുകൾ, വീടുകളൊക്കെ സംഘപരിവാർ ഗുണ്ടകൾ വ്യാപകമായി ആക്രമിച്ചിരുന്നു. ഇത് പൊതുമുതൽ അല്ലാത്തതിനാൽ പൊതുമുതൽ നശീകരണ നിരോധന നിയമം ചുമത്താൻ സാധിക്കില്ല. ക്രിമിനൽ കേസ് ഉള്ള പ്രതികൾക്കെതിരെ സിവിൽ കേസ് കൂടി വരികയാണെങ്കിൽ സ്വത്ത് കണ്ടുകെട്ടുന്ന നടപടികൾ ആരംഭിക്കാൻ സാധിക്കും. ഇതാണ് പോലീസിന്റെ നീക്കം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *