സംഘപരിവാർ ഹർത്താലിലെ നഷ്ടം: ടിപി സെൻകുമാർ അടക്കമുള്ള നേതാക്കൾക്ക് ഹൈക്കോടതി നോട്ടീസ്

  • 43
    Shares

ശബരിമല യുവതി പ്രവേശനത്തിൽ പ്രതിഷേധിച്ച് സംഘപരിവാർ നടത്തിയ ഹർത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളിൽ ടി പി സെൻകുമാർ, കെ എസ് രാധാകൃഷ്ണൻ എന്നിവർക്ക് അടക്കം ഹൈക്കോടതിയുടെ നോട്ടീസ്. ഹർത്താലിനിടെയുണ്ടായ നഷ്ടം നേതാക്കളിൽ നിന്ന് ഈടാക്കണമെന്ന ഹർജിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്.

ബിജെപി, ഹിന്ദു ഐക്യവേദി, ശബരിമല കർമസമിതി, കെ പി ശശികല, കെ എസ് രാധാകൃഷ്ണൻ, ടി പി സെൻകുമാർ, ഗോവിന്ദ് ഭരതൻ, കെ സുരേന്ദ്രൻ, ഒ രാജഗോപാൽ തുടങ്ങിയവരെ എതിർ കക്ഷിയാക്കിയാണ് ഹർജി. ഹർത്താലിനിടെ പൊതുമുതൽ വ്യാപകമായി നശിപ്പിച്ചെന്നും നിയമവാഴ്ച തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹർത്താലും ആക്രമണവും സംഘപരിവാർ നടത്തിയതെന്നും ഹർജിയിൽ ആരോപിക്കുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *