ഹിന്ദു സംഘടനകൾ പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു; ജനജീവിതത്തെ ഒട്ടും ബാധിച്ചില്ല

Loading...
  • 87
    Shares

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ടും ആചാര സംരക്ഷണത്തിന് ഓർഡിനൻസ് കൊണ്ടുവരണമെന്നാവശ്യപ്പെട്ടും ഹിന്ദു സംഘടനകൾ പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് മണി വരെയാണ് ഹർത്താൽ.

ഹർത്താൽ ഒരുതരത്തിലും ജനജീവിതത്തെ സ്തംഭിപ്പിച്ചിട്ടില്ല. കെ എസ് ആർ ടി സി ബസുകളടക്കമുള്ള വാഹനങ്ങൾ പതിവുപോലെ സർവീസ് നടത്തുന്നുണ്ട്. സർവകലാശാല പരീക്ഷകൾക്കും മാറ്റമില്ല. വടക്കൻ കേരളത്തിൽ കടകളടക്കമുള്ള സ്ഥാപനങ്ങളെല്ലാം തുറന്നിട്ടുണ്ട്.

ഹർത്താലിനോട് സഹകരിക്കില്ലെന്നും സ്വകാര്യബസുകൾ പതിവ് പോലെ സർവീസ് നടത്തുമെന്നും പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.

ഹർത്താലുമായി സഹകരിക്കില്ലെന്ന് ആർ എസ് എസ് നേതൃത്വവും വ്യക്തമാക്കിയിരുന്നു. ഹർത്താലിന് ഹിന്ദു ഐക്യവേദിയുടെ പിന്തുണയുമില്ല. അയ്യപ്പ ധർമസേന, ഹനുമാൻ സേന ഭാരത് തുടങ്ങിയ സംഘടനകളാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *